ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളേഴ്സ് വിട്ടു നില്‍ക്കണമെന്ന് കോഹ്ലി
ഐപിഎല്ലില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളേഴ്സ് വിട്ടു നില്‍ക്കണമെന്ന് കോഹ്ലി
Last Updated :
Share this:
മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളേഴ്സ് വിട്ട് നില്‍ക്കണമെന്ന് നായകന് വിരാട് കോഹ്ലി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 2019 ലെ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് നായകന്റെ ഈ ആവശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ അവസാനിച്ച് രണ്ട് ആഴ്ചക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്.
ബിസിസിഐ സമിതിയ്ക്ക് മുന്നേയാണ് കോഹ്ലി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പരിശീലകന് രവി ശാസ്ത്രി, മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്, അിജിങ്ക്യാ രഹാനെ, രോഹിത് ശര്, വിരാട് കോഹ്ലി ബിസിസിഐ ഉന്നതാധികാര സമിതി എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്. ഫാസ്റ്റ് ബൗളേഴ്സിനെ പൂര്‍ണ്ണ കായികക്ഷമതയോടെ ലോകകപ്പിന് ലഭിക്കാനാണ് കോഹ്ലിയുടെ ഈ ആവശ്യം.
സമിതി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചാലും ഐപിഎല്ലില്‍ കളിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക ഫാസ്റ്റ് ബൗളേഴ്സ് തന്നെയാകും. പ്രധാന താരങ്ങളായ ഭൂവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബൂംറയെയുമാകും ഈ തീരുമാനം കൂടുതല്‍ ബാധിക്കുക. ഓപ്പണിങ്ങ് ബൗളേഴ്സിന്റെ കാര്യത്തിലാണ് ടീം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. യുവതാരം ശ്രദ്ധുല്‍ താക്കൂറിനും ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടി വരും.
താരങ്ങളുടെ ഐപിഎല്‍ വരുമാനത്തെ തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ കര്‍ശന നിര്‍ദ്ദേശം നല്കുന്നതിനു പകരം താരങ്ങളുടെ തീരുമാനത്തിനു തന്നെ വിഷയം വിടാനാകും സമിതിയുടെ തീരുമാനം. ഏപ്രില്‍ ആദ്യ വാരം ആരംഭിക്കുന്ന ഐപിഎല്‍ മെയ് മൂന്നാം വാരമാണ് അവസാനിക്കുക. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോകകപ്പ് നടക്കുന്നത്. നേരത്തെ ലോകകപ്പ് മുന്നില്‍ കണ്ട് കോഹ്ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആവസ്യം ഉയര്‍ന്നിരുന്നു. ഈ സമയത്താണ് നായകന്റെ പുതിയ നീക്കം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.