വനിതാ ടി 20 ലോകകപ്പ് നാളെ തുടങ്ങും; ആദ്യ മത്സരം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍

Last Updated:
ഗയാന: ഐസിസി വനിതാ ലോക ടി 20 ചാമ്പ്യന്‍ഷിപ്പ് നാളെ വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ന്യുസീലന്‍ഡുമായാണ് ഏറ്റുമുട്ടുക. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയും വിന്‍ഡീസും ഗ്രൂപ്പ് ബിയിലാണ്. ഇരുടീമുകള്‍ക്കും പുറമെ പാകിസ്താന്‍ ഓസീസ് അയര്‍ലണ്ട് എന്നീ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.
എ ഗ്രൂപ്പില്‍ ആതിഥേയരായ വിന്‍ഡീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണ്. ഗ്രൂപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകള്‍ക്കാണ് സെമി യോഗ്യത ലഭിക്കുക. നവംബര്‍ 24 നാണ് കിരീട പോരാട്ടം.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മിതാലി രാജ് , സ്മൃതി മന്ദാന എന്നീ പ്രമുഖ താരങ്ങളുമുണ്ട്. യുവതാരങ്ങളടങ്ങിയ ബൗളിങ്ങ് നിരയാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന സവിശേഷത. ശക്തമായ ബാറ്റിങ്ങ് ഓര്‍ഡറും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. നാളത്തെ മത്സരം കഴിഞ്ഞാല്‍ 11 ന് ഇന്ത്യാ പാകിസ്താനെ നേരിടും. 15 ന് അയര്‍ലന്‍ഡുമായും 17 ന് ഓസ്‌ട്രേലിയയുമായും ഇന്ത്യ ഏറ്റുമുട്ടും.
advertisement
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), തന്യ ഭാട്ടിയ, മിതാലി രാജ്, ജെമി റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, പൂനം യാദവ്, രാധ യാദവ്, അഞ്ജു പാട്ടീല്‍, ഏക്ത, ഹേമലത, മാന്‍സി ജോഷി, പൂജ, അരുന്ധതി റെഡി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
വനിതാ ടി 20 ലോകകപ്പ് നാളെ തുടങ്ങും; ആദ്യ മത്സരം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍
Next Article
advertisement
'കേരളത്തിലെ ജനസംഖ്യയെക്കാൾ ആധാർ കാർഡുകൾ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നത്'; രാജീവ്‌ ചന്ദ്രശേഖർ
'കേരളത്തിലെ ജനസംഖ്യയെക്കാൾ ആധാർ കാർഡുകൾ വിതരണം ചെയ്തുവെന്ന വിവരം നടുക്കുന്നത്'; രാജീവ്‌ ചന്ദ്രശേഖർ
  • കേരളത്തിൽ 49 ലക്ഷത്തിലേറെ അധിക ആധാർ കാർഡുകൾ ഉണ്ടെന്ന് റിപ്പോർട്ട്.

  • ആധാർ കാർഡുകളുടെ എണ്ണത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യത്യാസം രേഖപ്പെടുത്തി.

  • ആധാർ ഡാറ്റാബേസിൽ വ്യാജ എൻട്രികൾ ഉൾപ്പെടുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

View All
advertisement