ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് ഐകദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് കളിക്കാർ. ഇതിന്റെ ഭാഗമായാണ് ദേശീയഗാനം ആലപിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മത്സരം തുടങ്ങുന്നതിന് മുമ്പ് ദോഹയിലെ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇറാന്റെ ദേശീയഗാനം ഇട്ടിരുന്നു. ഇതിനോട് യാതൊരുവിധ അനുകൂല നിലപാടും കാണിക്കാതെ ആലപിക്കാതെ നിൽക്കുകയാണ് ടീം അംഗങ്ങൾ ചെയ്തത്.
Also Read- ഇനി ലോകം കാൽപന്തിന് പിന്നാലെ; ഖത്തറിൽ ലോക ഫുട്ബോൾ മാമാങ്കത്തിന് വർണാഭമായ തുടക്കം; ചിത്രങ്ങൾ കാണാം
advertisement
22 കാരിയായ മഹ്‌സ അമിനി സർക്കാരിന്റെ സദാചാര പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് ശേഷമാണ് ഇറാനിലുടനീളം പ്രതിഷേധം ആളിക്കത്താൻ തുടങ്ങിയത്. സെപ്തംബർ 16നാണ് സംഭവം. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മഹ്‌സ അമിനിയെ കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസത്തിന് ശേഷം അവർ കൊല്ലപ്പെടുകയായിരുന്നു. ഇസ്ലാമിക നിയമം ലംഘിച്ചുവെന്നാണ് അവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. അമിനിയുടെ മരണത്തിന് ശേഷം രാജ്യത്താകെ പ്രതിഷേധങ്ങളുണ്ടായി. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഐകദാർഢ്യവും ഉണ്ടായി.
Also Read- 'നന്ദി' അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിൽ മലയാളവും; ഖത്തറിന്റെ സ്നേഹാദരമായി രണ്ടക്ഷരം
ഇത് ആദ്യമായല്ല ഇറാന്റെ കായികതാരങ്ങൾ സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുന്നത്. നേരത്തെ തന്നെ ചില അത്ലറ്റുകൾ അന്താരാഷ്ട്ര വേദികളിൽ വിജയം ആഘോഷിക്കവേ അവരുടെ ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ട് നിന്നിരുന്നു.