'നന്ദി' അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിൽ മലയാളവും; ഖത്തറിന്റെ സ്നേഹാദരമായി രണ്ടക്ഷരം

Last Updated:

ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ കാഴ്ചക്കാരുടെയും വോളണ്ടിയർമാരുടെയും മുൻപന്തിയിൽ മലയാളികളാണ്

ദോഹ: മലയാളിക്കരുത്തിന് നന്ദിയും സ്നേഹവും അറിയിച്ചിരിക്കുകയാണ് ഖത്തർ ലോകകപ്പിന്റെ സംഘാടകർ. ഖത്തറും എക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ വ്യത്യസ്ത ഭാഷകളില്‍ നന്ദി എന്ന് എഴുതിവെച്ചാണ് ഖത്തര്‍ സ്‌നേഹം അറിയിച്ചിരുന്നു.
ഇതിലാണ് മലയാളത്തിലും 'നന്ദി' എന്നെഴുതി ഖത്തർ മലയാളികളോടുള്ള സ്നേഹവും അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സ്റ്റേഡിയത്തിന്റെ കവാടത്തിലെ രണ്ടക്ഷരം വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ചിത്രം പങ്കുവെച്ചത്.
ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ കാഴ്ചക്കാരുടെയും വോളണ്ടിയർമാരുടെയും മുൻപന്തിയിൽ മലയാളികൾ നിറഞ്ഞിരിക്കുകയാണ്. ലോകകപ്പ് വൊളന്റിയർമാരായ 20,000 പേരിൽ ആയിരത്തിലധികം പേരും മലയാളികളാണ്.
advertisement
അതേസമയം, ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം തുണയായി. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി എടുത്ത ഗോളാണ് വിജയത്തിലേക്ക് എത്തിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നന്ദി' അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിൽ മലയാളവും; ഖത്തറിന്റെ സ്നേഹാദരമായി രണ്ടക്ഷരം
Next Article
advertisement
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
ഫിന്‍ലാന്‍ഡ് പാക്കിസ്ഥാനിലെ എംബസി അടച്ചു പൂട്ടുന്നതിന് പിന്നിൽ ഇന്ത്യയുമായുള്ള സൗഹൃദമോ?
  • 2026 ആകുമ്പോഴേക്കും പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ എംബസികള്‍ അടയ്ക്കും.

  • ഫിന്‍ലാന്‍ഡ് വിദേശനയവും സാമ്പത്തിക മുന്‍ഗണനകളും പരിഗണിച്ച് എംബസികള്‍ അടയ്ക്കാനുള്ള തീരുമാനം എടുത്തു.

  • ഇന്ത്യയുമായുള്ള സൗഹൃദം വർധിപ്പിച്ച് PR അവസരങ്ങൾ നൽകാൻ ഫിന്‍ലാന്‍ഡ് കുടിയേറ്റ നടപടിക്രമങ്ങൾ പരിഷ്‌കരിച്ചു.

View All
advertisement