രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി.
2012 ഡിസംബർ 23-നാണ് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം സ്വന്തം പേരിൽ കുറിച്ചതിന് ശേഷമായിരുന്നു ക്രിക്കറ്റ് ദൈവത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2012 മാർച്ച് 18 ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
advertisement
2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്. 2013 മേയ് 27 ന് മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎൽ ആറാം സീസൺ കിരീടം നേടിയ ശേഷം ഐപിഎല്ലിൽ നിന്നും അദ്ദേഹം വിരമിച്ചു.
You may also like:IPL 2021 | ശരിക്കും കിങ്‌സായി പഞ്ചാബ്; നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഒമ്പത് വിക്കറ്റ് ജയം; രാഹുലിന് അര്‍ധസെഞ്ചുറി
സച്ചിന്റെ ആരും ഇതുവരെ തകർക്കാത്ത അഞ്ച് റെക്കോർഡ് നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ലോകകപ്പ് വിജയി
ലോകകപ്പുകളിൽ മികച്ച റൺസ് നേടിയിട്ടുള്ള താരമാണ് സച്ചിൻ. ആറ് ലോകകപ്പുകളിലായി 2,278 റൺസ് അദ്ദേഹം നേടി.
സച്ചിന്റെ ആദ്യകാലങ്ങൾ
1989 നവംബർ 15 ന് കറാച്ചിയിൽ ഇമ്രാൻ ഖാൻ, വസീം അക്രം തുടങ്ങിയ പാകിസ്താന്റെ ആക്രമണ നിരയ്ക്കെതിരെയാണ് സച്ചിൻ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി സച്ചിൻ തെണ്ടുൽക്കർ മാറി. ഇപ്പോഴും ഈ റെക്കോർഡ് ആരും മറികടന്നിട്ടില്ല.
സച്ചിൻ തെണ്ടുൽക്കർ - മാസ്റ്റർ ബ്ലാസ്റ്റർ
തന്റെ മികച്ച ക്രിക്കറ്റ് ജീവിതത്തിനിടെ സച്ചിൻ 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. മറ്റൊരു കളിക്കാരനും 168 ടെസ്റ്റുകളിൽ കൂടുതൽ കളിച്ചിട്ടില്ല. സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവരാണ് 168 ടെസ്റ്റുകൾ കളിച്ചിട്ടുള്ളത്.
സച്ചിൻ തെണ്ടുൽക്കർ - ക്രിക്കറ്റിന്റെ ദൈവം
സച്ചിൻ തന്റെ 51 ടെസ്റ്റ് സെഞ്ച്വറികളിൽ 29 ഉം ഇന്ത്യക്ക് പുറത്താണ് നേടിയത്: അതിൽ 17 എണ്ണം ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നിവയ്‌ക്കെതിരെയായിരുന്നു.
കൂടുതൽ റൺസ്
ടെസ്റ്റുകളിലും ഏകദിനത്തിലുമാണ് സച്ചിൻ കൂടുതൽ റൺസ് നേടിയിട്ടുള്ളത്. ടെസ്റ്റിലും ഏകദിന ക്രിക്കറ്റിലും എക്കാലത്തെയും മികച്ച ടോപ് സ്കോററാണ് സച്ചിൻ.
