ടീം ഗോൾ നേടിയ സന്തോഷത്തിൽ താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെ ആദം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അലക്‌സാൻഡ്രിയയിലെ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണ൦ സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ലീഗിൽ അൽ സർക്കയ്‌ക്കെതിരായ മത്സരത്തിന്റെ 92-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ വിജയ ഗോൾ അൽ മജീദ് കുറിച്ചത്. എന്നാൽ ടീമിന്റെ ജയം വലിയ ദുരന്തത്തിലേക്കും ടീമിന് വലിയൊരു നഷ്ടത്തിലേക്കുമാണ് വഴിവെച്ചത്.
ഈജിപ്തിലെ ഒന്നാം ഡിവിഷന് ക്ലബ്ബ് അൽ ഇസ്മയീലിയുടെ മുൻ താരമാണ് ആദം. 1990-കളിൽ അൽ ഇസ്മയീലിക്കൊപ്പം ഈജിപ്ത് കപ്പും ഈജിപ്ഷ്യൻ പ്രീമിയർ ലീഗും നേടിയിട്ടുണ്ട്. പിന്നീട് അൽ ഷാർക്കിയയിലും കളിച്ചു. ലിബിയയിലെ ഫുടബോൾ ക്ലബ്ബുകളായ അൽ ഇത്തിഹാദ് ക്ലബ്ബിനേയും അൽ ഇസ്മയീലി ക്ലബ്ബിനേയും പരിശീലിപ്പിച്ചിട്ടുണ്ട്.
advertisement
യൂറോ കപ്പിൽ ഡെന്മാർക്ക് താരമായ എറിക്‌സൺ കുഴഞ്ഞു വീണ സംഭവം ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കളത്തിൽ വീണ് ബോധരഹിതനായ താരത്തിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ബോധം തെളിഞ്ഞത്. ഫിൻലൻഡിനെതിരെ കളിക്കവെ കുഴഞ്ഞു വീണ താരത്തിന് കൃത്യസമയത്ത് തന്നെ പ്രാഥമിക ചികിത്സ ലഭിച്ചതാണ് രക്ഷയായത്. എറിക്‌സൺ കുഴഞ്ഞു വീണയുടനെ തന്നെ ഡെന്മാർക്ക് ടീമിന്റെ ക്യാപ്റ്റനായ സൈമൺ കയർ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുകയും എറിക്സണ് കൃത്രിമശ്വാസം നൽകുകയും ചെയ്തിരുന്നു. പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ താരം പേസ്മേക്കർ ഘടിപ്പിച്ചാണ് ഫുട്ബോൾ മത്സര രംഗത്തേക്ക് തിരിച്ചുവന്നത്.
IND vs SA | ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം നീട്ടി; പരമ്പരയുടെ പുതുക്കിയ തീയതി അറിയാം
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌തത് മൂലം ഭീഷണിയിലായ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India's tour to South Africa) ഡിസംബർ അവസാനത്തേക്ക് നീട്ടി. പുതുക്കിയ തീയതി പ്രകാരം ഡിസംബർ 26 നാണ് പരമ്പര ആരംഭിക്കുക. ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചപ്പോൾ ടി20 മത്സരങ്ങളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ (BCCI AGM) വെച്ചാണ് തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബർ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉൾപ്പെട്ടിരുന്നത്.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒമ്പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പരമ്പര നീട്ടിയ സാഹചര്യത്തില്‍ യാത്ര വൈകിയേക്കും. ബോക്‌സിംഗ് ഡേയിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബോക്‌സിംഗ് ഡേ റെസ്റ്റുകൾക്ക് പരമ്പരാഗതമായി വേദിയാകുന്നത് ഡര്‍ബനാണ്. എന്നാല്‍ ഇത്തവണ വേദി സെഞ്ചൂറിയനിലേക്ക് മാറ്റിയേക്കും. സെഞ്ചൂറിയന് പുറമെ, വാന്‍ഡറേഴ്‌സ്, കേപ്ടൗണ്‍, പാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.