TRENDING:

ബോറടി മാറ്റാൻ നെറ്റ്​ഫ്ലിക്​സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി

Last Updated:

ഛെത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് വന്ന ആരാധകന്റെ കമന്റിനാണ് രസകരമായ ട്വിസ്റ്റ് ഉണ്ടായത്. സംഭവം ഇങ്ങനെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ ഫുട്​ബാള്‍ ക്യാപ്ടന്‍ സുനില്‍ ഛെത്രിയോട് ലോക്ക്ഡൗണിലെ ബോറടി മാറ്റാന്‍ നെറ്റ്​ഫ്ലിക്​സ്​ അക്കൗണ്ടിന്റെ പാസ്സ്​വേര്‍ഡ് ചോദിച്ച് ഒരു ആരാധകൻ. എന്നാൽ ഈ ആവശ്യം ഇങ്ങനെ വൈറലാകുമെന്ന് ആരും വിചാരിച്ചില്ല. ഛെത്രിയുടെ അക്കൗണ്ടിന് കമന്റുകളുമായി നെറ്റ്ഫ്ലിക്സും ഇന്ത്യൻ ഫുട്ബോൾ ടീമും എത്തിയതോടെ ആരാധകന് അക്കൗണ്ടും കിട്ടി ജെഴ്സിയും കിട്ടി.
advertisement

നെറ്റ്​ഫ്ലിക്​സ്​ അക്കൗണ്ടിന്റെ പാസ്സ്​വേര്‍ഡ് തരുമോ എന്ന ആരാധകന്റെ ആവശ്യം ഛെത്രിയും നെറ്റ്ഫ്ളിക്സും കൂടി ഏറ്റെടുത്ത് നടത്തി കൊടുത്തു. ഛെത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് വന്ന ആരാധകന്റെ കമന്റിനാണ് രസകരമായ ട്വിസ്റ്റ് ഉണ്ടായത്. സംഭവം ഇങ്ങനെയാണ്

"താങ്കളുടെ നെറ്റ്​ഫ്ലിക്​സ്​ അക്കൗണ്ടി​ന്റെ യൂസര്‍ നെയിമും പാസ്​വേര്‍ഡും എനിക്ക്​ തരുമോ...? ലോക്ക് ​ഡൗണ്‍ കഴിഞ്ഞാല്‍ പാസ്​വേര്‍ഡ്​ മാറ്റിക്കോളൂ..." ഇങ്ങനെയായിരുന്നു ആരാധക​​ന്റെ സന്ദേശം.

You may also like:ജീവനക്കാരന് കൊറോണ; ഡൽഹി സിആർപിഎഫ് ആസ്ഥാനം അടച്ചു [NEWS]ആരോഗ്യപ്രവർത്തകർക്ക് സംഗീതത്തിലൂടെ ആദരമർപ്പിച്ച് ബംഗളൂരു മലയാളി കൂട്ടായ്മ [NEWS]രോഹിത് ശർമ്മയുടെ മികവിന് നന്ദി പറയേണ്ടത് ധോണിയോട് [NEWS]

advertisement

"ജേഴ്​സി വേണ്ട, ചിത്രത്തില്‍ ഓട്ടോഗ്രാഫ്​ വേണ്ട, പോസ്റ്റിന്​ റീപ്ലേ വേണ്ട, അയല്‍ക്കാര​ന്റെ പട്ടിക്ക്​ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള വിഡിയോയും വേണ്ട. ഇതാ ഇവിടെ​യൊരാള്‍, അദ്ദേഹത്തിന്റെ ആവശ്യം സത്യസന്ധമാണ്​' എന്ന് പറഞ്ഞ് കൊണ്ട് ഛെത്രി ആരാധകന്റെ സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

തൊട്ടുപിന്നാലെ നെറ്റ്ഫ്ളിക്സിന്റെ ഒഫിഷ്യല്‍ അക്കൗണ്ടില്‍ നിന്ന് ഛെത്രിക്ക് സന്ദേശമെത്തി. ഛെത്രി ഒപ്പിട്ട ഒരു ഫോട്ടോഗ്രാഫ് തങ്ങള്‍ക്ക് തരുമോ എന്നതായിരുന്നു ആ സന്ദേശം. തുടർന്ന് ഛെത്രി ഒരു നിർദേശം മുന്നോട്ട് വെച്ചു.

advertisement

advertisement

"എന്നാല്‍ നമുക്ക് ബാര്‍ട്ടര്‍ സിസ്റ്റത്തിലേക്ക് മടങ്ങാം. ഞാന്‍ ഒപ്പിട്ട ഒരു ചിത്രവും ജഴ്സിയും നിങ്ങള്‍ക്ക് നല്‍കാം. എന്‍റെ ആരാധകന് രണ്ട് മാസത്തേക്ക് ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് നല്‍കൂ" എന്നായി ഛെത്രി. ഇതോടെ ആരാധകനെ സന്തോഷിപ്പിക്കാന്‍ താങ്കള്‍ നല്‍കുന്ന ജഴ്സിയും പുതിയ അക്കൗണ്ടും ആരാധകന് കൊടുക്കാമെന്ന് നെറ്റ്ഫ്ളിക്സും. എങ്കില്‍ നിങ്ങള്‍ക്കും ,ആരാധകനും ഓരോ ജഴ്സിവീതം നല്‍കാമെന്ന് ഛെത്രി. ഇതോടെ ആരാധകന് ജഴ്സിയും കിട്ടി നെറ്റ്ഫ്ലിക്സും കിട്ടി. ഛെത്രിക്കും നെറ്റ്ഫ്ളിക്സിനും സോഷ്യല്‍ മീഡിയയുടെ കയ്യടികളും കിട്ടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ബോറടി മാറ്റാൻ നെറ്റ്​ഫ്ലിക്​സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി
Open in App
Home
Video
Impact Shorts
Web Stories