ചുരുക്കപ്പട്ടികയിലെത്തിയ ഒമ്പത് പേരുമായി നടത്തിയ അഭിമുഖത്തിനുശേഷം കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന അഡ്ഹോക് കമ്മിറ്റി രാമന്റെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു. 53 കാരനായ രാമന്‍ ഇന്ത്യക്കായി 11 ടെസ്റ്റുകളും 27 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1988- 1997 കാലയളവിലായിരുന്നു ഈ ഓപ്പണിങ്ങ് താരം ദേശീയ ജഴ്‌സിയില്‍ കളിച്ചത്.
Also Read: ധോണി രഞ്ജിയില്‍ കളിക്കാത്തതിന്റെ കാരണം
ടെസ്റ്റില്‍ 448 റണ്‍സും ഏകദിനത്തില്‍ 614 രണ്‍സും സ്വന്തമാക്കിയ രാമന്‍ ഫസ്റ്റ് ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തികൂടിയാണ്. 7939 ഫസ്റ്റ് ക്ലാസ് റണ്‍സും 2892 ലിസ്റ്റ് എ റണ്‍സുമാണ് രാമന്റെ പേരിലുള്ളത്.
advertisement
രാമന്‍
Also Read: 'ലേലത്തിനുണ്ടായിരുന്നെങ്കില്‍ ഈ താരത്തിന് 25 കോടി ലഭിച്ചേനെ'
പരിശീലന രംഗത്ത് മികച്ച പരിചയമുള്ള രാമന്‍ നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ്ങ് പരിശീലകനാണ്. രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യ എ ടീമിനെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന്‍െയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ബാറ്റിങ്ങ് കണ്‍സല്‍ട്ടന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് വെങ്കിടേഷ് പ്രസാദും അന്തിമ പട്ടികയിലുണ്ടായിരുന്നു.