'ലേലത്തിനുണ്ടായിരുന്നെങ്കില്‍ ഈ താരത്തിന് 25 കോടി ലഭിച്ചേനെ'

Last Updated:
ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്കുള്ള താരലേലം കഴിഞ്ഞ ദിവസമാണ് നടന്നത്. പതിവിനു വിപരീതമായി ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു ഇത്തവണത്തെ ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ചത്. 8.4 കോടി രൂപയായിരുന്നു ഇത്തവണത്തെ ലേലത്തിലെ ഉയര്‍ന്ന തുക. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ലേലത്തിനുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് 25 കോടി ലഭിച്ചേനെയെന്ന് പറഞ്ഞിരിക്കുകയാണ് മറ്റൊരു ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍
അജ് തക്ക് ടിവി ചാനലിനോട് സംസാരിക്കവേയാണ് ഗവാസ്‌കര്‍ കപിലിന് 25 കോടി ലഭിച്ചേനെയെന്ന് അഭിപ്രായപ്പെട്ടത്. 'ഏകദിന ചരിത്രത്തില്‍ ആ 175 റണ്‍സ് ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്നാണ്. താരമായും കമന്റേറ്ററായും പല മത്സരങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അതിലും മികച്ചൊരു ഇന്നിങ്ങ്‌സ് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ ഇന്ന് അയാള്‍ക്ക് 25 കോടി ലഭിച്ചേനെ' ഗവാസ്‌കര്‍ പറഞ്ഞു.
Also Read: ടി20യില്‍ അപൂര്‍വ്വ റെക്കോര്‍ഡ് കുറിക്കാനൊരുങ്ങി റാഷിദ് ഖാന്‍
പന്ത് സ്വിംഗ് ചെയ്യിക്കാനുളള കഴിവും ബാറ്റ് കൊണ്ട് റണ്‍സ് വാരിക്കൂട്ടാനുളള അദ്ദേഹത്തിന്റെ മെയ് വഴക്കവും മറ്റൊരു താരത്തിനും ഇല്ലാത്ത മേധാവിത്വം കപിലിന് സമ്മാനിക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. ലേലത്തില്‍ ആദ്യ തവണ സ്വന്തമാക്കി കഴിഞ്ഞാല്‍ പിന്നീട് കപില്‍ ഒരിക്കലും ലേലത്തിലേക്ക് വരില്ലെന്നും കപിലിനെ പോലൊരു താരത്തെ വിട്ട് കളയാന്‍ ആ ടീമിന് മനസ് വരില്ലെന്നും ഗവാസ്‌കര്‍ പറയുന്നു.
advertisement
Dont Miss: : ആദ്യഘട്ടത്തില്‍ തന്നെ ആരും വാങ്ങാതിരുന്നതെന്തെന്ന് വ്യക്തമാക്കി യുവരാജ്
ഇത്തവണത്തെ ഉയര്‍ന്ന തുയായ 8.4 കോടി രൂപ ജയദേവ് ഉനദ്കടിനും വരുണ്‍ ചക്രവര്‍ത്തിക്കുമാണ് ലഭിച്ചിരുിക്കുന്നത്. ഉനദ്കടിനെ രാജസ്ഥാനും വരുണിനെ പഞ്ചാബുമാണ് സ്വന്തമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ലേലത്തിനുണ്ടായിരുന്നെങ്കില്‍ ഈ താരത്തിന് 25 കോടി ലഭിച്ചേനെ'
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement