രവി ശാസ്ത്രിക്കു കീഴിലുള്ള കോച്ചിങ് സംഘം ഇക്കാലയളവിൽ ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാലാണ് ലങ്കയിലേക്കു പുതിയ കോച്ചിങ് സംഘത്തെ ബിസിസിഐക്ക് നിയോഗിക്കേണ്ടി വന്നിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ദ്രാവിഡായിരിക്കും ഈ സംഘത്തിന്റെ പരിശീലകൻ എന്നത് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
Also Read- 'ഇംഗ്ലണ്ടിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ്; അവസരത്തിനായി ഞാൻ കാത്തിരിക്കും': സാഹ
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനത്തെ പ്രശംസിച്ചാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം രംഗത്ത് വന്നത്. 'രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് ഞാന്‍ നേരത്തേ പരാമര്‍ശിച്ചിരുന്നതാണ്. ഭാവിയിൽ ഇന്ത്യക്കു വേണ്ടി സ്ഥിരമായി കളിക്കാന്‍ ശേഷിയുള്ള താരങ്ങളെ അണ്ടര്‍ 19 തലത്തില്‍ നിന്നും കണ്ടെത്തുകയും വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നതില്‍ വലിയ പങ്കാണ് ദ്രാവിഡ് വഹിച്ചിട്ടുള്ളത്. ശ്രീലങ്കയില്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമെന്ന് ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നു. അത് വളരെ ഒരു മികച്ച ആശയമായിരുക്കും.' ഇൻസമാം പറഞ്ഞു
advertisement
ആഗോള തലത്തിൽ ക്രിക്കറ്റിൽ ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ഘടനയെ ശക്തിപ്പെടുത്തുന്ന രാജ്യങ്ങള്‍ക്കു ഇന്ത്യ ചെയ്യുന്നത് പോലെ മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയും. അതായത് ഒരേ സമയത്ത് രണ്ടു ദേശീയ ടീമുകളെ രണ്ട് പരമ്പരകൾക്കായി ഇന്ത്യ ഇറക്കാന്‍ പോവുകയാണ്. ഇന്ത്യക്കു ഇതു വിജയകരമായി പൂര്‍ത്തിക്കാനായാല്‍ ലോകത്തിലെ മറ്റു ടീമുകൾക്ക് മുന്നിൽ ഇതൊരു അളവുകോല്‍ ആയിരിക്കുമെന്നും ഇന്‍സമാം കൂട്ടിച്ചേർത്തു.
നേരത്തെതന്നെ ഇന്ത്യ നടത്താൻ പോകുന്ന ഈ പദ്ധതിയെ പ്രശംസിച്ച് കൊണ്ട് ഇൻസമാം രംഗത്ത് വന്നിരുന്നു. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായി ചുരുങ്ങിയത് 50 താരങ്ങളെങ്കിലും തയ്യാറായി നിൽക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും ഐപിഎല്ലും രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റും പുതുമുഖ താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മുന്‍ പാക് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഓസ്ട്രേലിയ വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്തു കൊണ്ടിരുന്നതാണ് ഇപ്പോള്‍ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. പക്ഷെ അന്ന് ഓസീസിന് ഈ പദ്ധതിയില്‍ നിന്നും വിജയം നേടാനായില്ല. പക്ഷെ ഇന്ത്യക്കു ഇതില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് തോന്നുന്നതെന്നും, ഇന്ത്യയുടെ രണ്ടു ടീമുകളും കരുത്തരായിരിക്കും. ഒരു രണ്ടാംനിര ടീം എന്ന് പറഞ്ഞു കൊണ്ട് ശ്രീലങ്കയിലേക്ക് പോകുന്ന ടീമിനെ തള്ളിക്കളയാന്‍ കഴിയുകയില്ല. ശ്രീലങ്കയിലേക്കു പോകുന്ന ടീമിലെ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ അത് അവരുടെ പ്രധാന ടീമാണെന്നു പോലും തോന്നും. ഇന്ത്യക്ക് വേണ്ടി ഊഴം കാത്ത് ബെഞ്ചില്‍ ഇരിക്കുന്ന നിരയുടെ ശക്തിയാണ് ഇവിടെ വെളിവാകുന്നതെന്നും പറഞ്ഞുകൊണ്ടാണ് ഇന്‍സമാം ഇന്ത്യയെ പ്രശംസിച്ചത്.

