'ഇംഗ്ലണ്ടിൽ നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ് ആയിരിക്കണം, അവസരത്തിനായി ഞാൻ കാത്തിരിക്കും': വൃദ്ധിമാൻ സാഹ
- Published by:Rajesh V
- news18-malayalam
Last Updated:
ഏറ്റവും ഒടുവിൽ ആന്ധ്രപ്രദേശ് വിക്കറ്റ് കീപ്പർ കെ എസ് ഭരതിനെയും ബി സി സി ഐ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂന്നു മാസം നീണ്ട പര്യടനത്തിന്‍റെ കാഠിന്യം പരിഗണിച്ചാണ് സെലക്‌ടര്‍മാര്‍ ഭരതിനെ കൂടി സ്‌ക്വാഡില്‍ ഉൾപ്പെടുത്തിയത്.
ഇന്ത്യൻ ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ഉള്ളത്. കോവിഡ് സാഹചര്യത്തിലും കടുത്ത തയ്യാറെടുപ്പുകളാണ് ഇന്ത്യൻ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിൽ ജൂൺ 18ന് ന്യൂസിലൻഡിനെതിരെ നടക്കുന്ന ഫൈനലിനും അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ സ്‌ക്വാഡ് ജൂൺ രണ്ടോട് കൂടി വിമാനം കയറും. 20 അംഗ ടീമിനെയും 5 സ്റ്റാന്റ്ബൈ താരങ്ങളേയുമാണ് ബി സി സി ഐ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ശേഷമുള്ള മൂന്നുമാസക്കാലം ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ആയിരിക്കും.
ഏറ്റവും ഒടുവിൽ ആന്ധ്രപ്രദേശ് വിക്കറ്റ് കീപ്പർ കെ എസ് ഭരതിനെയും ബി സി സി ഐ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. മൂന്നു മാസം നീണ്ട പര്യടനത്തിന്‍റെ കാഠിന്യം പരിഗണിച്ചാണ് സെലക്‌ടര്‍മാര്‍ ഭരതിനെ കൂടി സ്‌ക്വാഡില്‍ ഉൾപ്പെടുത്തിയത്. ഐ പി എല്ലിനിടെ പിടിപെട്ട കോവിഡില്‍ നിന്ന് കഴിഞ്ഞ ദിവസം മാത്രം മോചിതനായ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹയ്‌ക്ക് ബാക്ക്‌അപ് എന്ന നിലയ്‌ക്കാണ് ഭരതിനെ ടീമിലെടുത്തത്. ഇപ്പോൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആദ്യ പരിഗണന ലഭിക്കേണ്ടത് റിഷഭ് പന്തിനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വൃദ്ധിമാന്‍ സാഹ.
advertisement
'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരങ്ങളിലെല്ലാം റിഷഭ് വിക്കറ്റ് കീപ്പറായി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. അതിനാല്‍ ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും. എന്തെങ്കിലും അവസരം ലഭിക്കുന്നതിനായി ഞാന്‍ കാത്തിരിക്കും. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചെയ്യും. ആ അവസരത്തിനായി ഞാന്‍ കഠിന പരിശീലനം തുടരും'- സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാഹ പറഞ്ഞു.
advertisement
കുറച്ചുകാലം കാലം മുന്ന് ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ സാഹ ആയിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറില്‍ അഡ്ലെയിഡില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിന് ശേഷം സാഹ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാണ്. മികച്ച് ഫോം പരിഗണിക്കുമ്പോള്‍ പന്ത് സ്വാഭാവികമായും ആദ്യ ഇലവനില്‍ സ്ഥാനം നേടാനാണ് സാധ്യത. നിലവില്‍ വിക്കറ്റ് കീപ്പിങ്ങിലെ മികവ് നോക്കുമ്പോള്‍ സാഹയാണ് കേമന്‍. എന്നാല്‍ ബാറ്റിങ് കരുത്തുകൊണ്ട് ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ് റിഷഭ്. ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ റിഷഭിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന് കഴിയും. ഈ ബാറ്റിങ് മികവാണ് റിഷഭിന് സാഹയേക്കാള്‍ ടീമില്‍ പരിഗണന ലഭിക്കാന്‍ കാരണം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 22, 2021 1:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇംഗ്ലണ്ടിൽ നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ് ആയിരിക്കണം, അവസരത്തിനായി ഞാൻ കാത്തിരിക്കും': വൃദ്ധിമാൻ സാഹ



