TRENDING:

പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Last Updated:

പാകിസ്ഥാനിൽ മൂന്നാമത്തെ ക്രിക്കറ്റ് താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, തൗഫീഖ് ഉമർ, സഫർ സർഫറാസ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമബാദ്: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ഷാഹിദ് അഫ്രിദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 പരിശോധനാഫലം വന്നെന്നും ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹം കുറിച്ചു.
advertisement

"വ്യാഴാഴ്ച മുതൽ എനിക്ക് സുഖമില്ലായ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു. ശരീരത്തിന് വല്ലാത്ത വേദന അനുഭവപ്പെട്ടു. പരിശോധനയ്ക്ക് വിധേയനായി, നിർഭാഗ്യവശാൽ കോവിഡ് പോസിറ്റീവ് ആണ്. പ്രാർത്ഥനകൾ വേണം, ഇൻഷാ അള്ളാ' - ഷാഹിദ് അഫ്രിദി ട്വിറ്ററിൽ കുറിച്ചു.

You may also like:ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ [NEWS]രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം‍ [NEWS] ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗ‍ൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു [NEWS]

advertisement

കൊറോണ വൈറസ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി മെയ് ആദ്യം ബംഗ്ലാദേശ് താരം മുഷ്ഫിഖർ റഹിം ലേലം ചെയ്ത ക്രിക്കറ്റ് ബാറ്റ് ഷാഹിദ് അഫ്രിദി വാങ്ങിയിരുന്നു.

പാകിസ്ഥാനിൽ മൂന്നാമത്തെ ക്രിക്കറ്റ് താരത്തിനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, തൗഫീഖ്

ഉമർ, സഫർ സർഫറാസ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
പാക് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Open in App
Home
Video
Impact Shorts
Web Stories