Victers Channel Online Class ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ

Last Updated:

Victers Channel Online Class അറബി , ഉറുദു, സംസ്കൃതം ക്ലാസുകളും ഇനി ആരംഭിക്കും

ഒന്ന് മുതൽ പ്ലസ് ടു വരെയുളള ക്ലാസുകൾക്ക് ട്രയല്‍ അടിസ്ഥാനത്തിലായിരുന്നു ജൂൺ 1 മുതലുളള ക്ലാസുകൾ. ക്ലാസുകൾ എല്ലാവർക്കും കാണാനുളള ക്രമീകരണം പ്രാദേശിക തലത്തിൽ ഉറപ്പുവരുത്തിയതിനാൽ ജൂൺ 15 തിങ്കളാഴ്ച മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.
രാവിലെ എട്ടര മുതൽ നേരത്തെ  അറിയിച്ചിട്ടുളള സമയക്രമത്തിന് അനുസരിച്ചായിരിക്കും ക്ലാസുകൾ. ഓൺലൈൻ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് കൈറ്റ് വിക്ടേഴ്സിൻ‌റെ വിലയിരുത്തൽ. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്ക് പേജിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡു ചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികം പേർ കണ്ടു. ഇന്ത്യയ്ക്ക് പുറത്ത് ഗള്‍ഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍ നിന്നും ക്ലാസുകള്‍ കാണുകയുണ്ടായി.
advertisement
You may also like:പി കെ കുഞ്ഞനന്തന്റെ ഫോട്ടോ സ്റ്റാറ്റസാക്കി; ആദരാഞ്ജലിയും; പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി [NEWS]UAPA CASE| 'ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു'; അലനും താഹയ്ക്കുമെതിരെ ജയിൽ വകുപ്പ് [NEWS] COVID 19| ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു [NEWS]
അറബി , ഉറുദു, സംസ്കൃതം ക്ലാസുകളും ഇനി ആരംഭിക്കും. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് അറിയിച്ചു. തമിഴ് മീഡിയം  കന്നട മീഡിയം ക്ലാസുകള്‍ യൂ ട്യൂബ് ലിങ്കിലും ലഭ്യമാക്കും. ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ് തമിഴ്, കന്നട ക്ലാസുകള്‍.  ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകളുടെ പുനഃസംപ്രേഷണം. ​
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Victers Channel Online Class ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ
Next Article
advertisement
ഒരു വർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
ഒരുവർഷത്തെ വിവാഹബന്ധത്തിന് ശേഷം 5 കോടി ജീവനാംശം ആവശ്യപ്പെട്ട് യുവതി; 'ന്യായമായ തുക' ചോദിക്കൂവെന്ന് സുപ്രീം കോടതി
  • ഒരു വർഷം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്താൻ 5 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ കോടതി വിമർശിച്ചു.

  • 5 കോടി രൂപ ആവശ്യപ്പെടുന്നത് അമിതമാണെന്നും ഇത് കടുത്ത ഉത്തരവുകൾക്ക് കാരണമാകുമെന്നും കോടതി.

  • ഇരു കക്ഷികൾക്കും സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ വീണ്ടും ചർച്ച നടത്താൻ കോടതി നിർദേശം നൽകി.

View All

പ്രധാനപ്പെട്ട വാർത്ത

കൂടുതൽ വാർത്തകൾ
advertisement