TRENDING:

ഫ്രഞ്ച് ഓപ്പൺ: കിരീടം ലക്ഷ്യമിട്ട് നദാലും ജോക്കോവിച്ചും കുതിപ്പ് തുടങ്ങി; ഇരുവരും രണ്ടാം റൗണ്ടിൽ

Last Updated:

നദാൽ ഓസ്ട്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ അലക്സെയ് പോപ്പിറിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ടെന്നീസ് സന്ദ്ഗ്രേനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു ജോക്കോവിച്ചിന്റെ മുന്നേറ്റം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൾസിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി റാഫേൽ നദാലും ജോക്കോവിച്ചും. റോളണ്ട് ഗാരോസിലെ 14ാം ജയവും തന്റെ ടെന്നിസ് കരിയറിലെ 21ാം ഗ്രാൻസ്ലാം കിരീട നേട്ടവും ലക്ഷ്യമിടുന്ന നദാൽ ഓസ്ട്രേലിയയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ അലക്സെയ് പോപ്പിറിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സ്കോർ: 6-3,6-2,7-6. മൂന്നാം സെറ്റിൽ പോപ്പിറിൻ 2-5ന്റെ ലീഡെടുത്തെങ്കിലും ടൈ ബ്രേക്കറിലെത്തിച്ച നദാൽ സെറ്റും മത്സരവും സ്വന്തമാക്കി.
djokovic, nadal
djokovic, nadal
advertisement

ഫ്രഞ്ച് ഓപ്പണിൽ 103 മത്സരങ്ങളിൽ നിന്നും നദാലിന്റെ 101ാം ജയമാണിത്. 2016ലെ മൂന്നാം റൗണ്ട് തോൽവിക്കുശേഷം ഫ്രഞ്ച് ഓപ്പണിൽ താരം നേടുന്ന തുടർച്ചയായ 29ാം ജയവും.

ടൂർണമെന്റിലെ ഒന്നാം സീഡായ നൊവാക് ജോക്കോവിച്ചും രണ്ടാം റൗണ്ടിൽ എത്തി. അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ടെന്നീസ് സന്ദ്ഗ്രേനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു ജോക്കോവിച്ചിന്റെ മുന്നേറ്റം. നിലവിൽ 18 ഗ്രാൻസ്ലാം കിരീടങ്ങൾ ഉള്ള ജോക്കോ ഈ ടൂർണമെന്റിൽ കിരീടം നേടി നദാലിന്റെ 20 ഗ്രാൻസ്ലാം കിരീടങ്ങൾ എന്ന നേട്ടത്തിനോട് അടുക്കാൻ ശ്രമിക്കുകയാണ്. മത്സരത്തിൽ ജോക്കൊ 11ൽ അഞ്ച് ബ്രേക്ക് പോയിന്റുകൾ നേടിയപ്പോൾ ആറു ബ്രേക്ക് പോയിന്റുകളിൽ ഒന്നുപോലും നേടാൻ അമേരിക്കൻ താരത്തിന് കഴിഞ്ഞില്ല. സ്കോർ: 6-2,6-4,6-2.

advertisement

വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി രണ്ടാം റൗണ്ടിലെത്തി. ബെർനാർഡ പെരക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകളിലായിരുന്നു ബാർട്ടിയുടെ ജയം. പരുക്കിനെയും കടുത്ത പോരാട്ടത്തെയും അതിജീവിച്ചാണ് ബാർട്ടി മത്സരത്തിൽ വിജയം നേടിയത്. സ്കോർ-6-4, 3-6, 6-2.

തന്റെ കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് രണ്ട് തവണ ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള ചെക്ക് താരം പെട്ര ക്വിറ്റോവ രണ്ടാം റൗണ്ട് മത്സരത്തിന് മുമ്പ് പിന്മാറി. രണ്ടാം റൗണ്ടിലെത്തിയ ക്വിറ്റോവക്ക് എലേന വെസ്നീന ആയിരുന്നു എതിരാളി. ക്വിറ്റോവ പിൻമാറിയതോടെ എലേനക്ക് ബൈ ലഭിച്ചു.

advertisement

Also Read- Euro Cup| ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ച് ഗാരത് സൗത്ത്ഗേറ്റ്; ജെസ്സി ലിംഗാർഡ് പുറത്ത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം വനിതാ സിംഗിൾസിലെ മറ്റൊരു മത്സരത്തിൽ അർബുദത്തെ തോൽപ്പിച്ച് റോളണ്ട് ഗാരോസിലെ കോർട്ടിൽ ഇറങ്ങിയ സ്പാനിഷ് താരം കാർല സോറസ് ആദ്യ റൗണ്ടിൽ തന്നെ തോറ്റുപുറത്തായി. അമേരിക്കൻ താരം സൊളാനി സ്റ്റീഫൻസിനോടാണ് കാർല സോറസ് തോറ്റ് പുറത്തായത്. മത്സരത്തിലെ ആദ്യ സെറ്റ് സോറസാണ് നേടിയതെങ്കിലും അടുത്ത രണ്ട് സെറ്റിലും ശക്തമായി തിരിച്ചുവന്ന് സ്റ്റീഫൻസ് മത്സരം സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സോറസ് തോൽവി സമ്മതിച്ചത്. പക്ഷേ അതേ പോരാട്ടവീര്യം താരത്തിന് അവസാന സെറ്റിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. സ്കോർ: 6-3, 6-7,4-6. ലോക റാങ്കിങ്ങിൽ ആറാം സ്ഥാനം വരെയെത്തിയ സോറസിന് കഴിഞ്ഞ സെപ്റ്റംബറിലാണ് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് കുറച്ച് കാലം കളത്തിനു പുറത്ത് ആയിരുന്നെങ്കിലും പിന്നീട് രോഗത്തെ തോൽപ്പിച്ച് താരം കളത്തിലേക്ക് തിരിച്ചു വരികയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫ്രഞ്ച് ഓപ്പൺ: കിരീടം ലക്ഷ്യമിട്ട് നദാലും ജോക്കോവിച്ചും കുതിപ്പ് തുടങ്ങി; ഇരുവരും രണ്ടാം റൗണ്ടിൽ
Open in App
Home
Video
Impact Shorts
Web Stories