ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, ബെൻ ചിൽവെൽ, ഹാരി മഗ്വയർ, കെയ്ൽ വാക്കർ, മേസൺ മൗണ്ട്, ജോർദാൻ ഹെൻഡേഴ്സൺ, ഫിൽ ഫോഡൻ, ഹാരി കെയ്ൻ, മാർക്കസ് റാഷ്ഫോർഡ്, റഹിം സ്റ്റെർലിംഗ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗത്ത്‌ഗേറ്റിന്‍റെ ടീമിലുണ്ട്.
ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌കോട്‍ലൻഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ജൂണ്‍ 11നാണ് യൂറോ കപ്പിന് തുടക്കമാകുന്നത്.
സീസണിലുടനീളം വെസ്റ്റ്ഹാമിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടും ലിംഗാർഡിനെ ടീമിലേക്ക് പരിഗണിക്കാത്തതിൽ ആരാധകർ നിരാശരാണ്. വെസ്റ്റ്ഹാമിൽ താരത്തിൻ്റെ സഹതാരമയ ഡക്ലാൻ റൈസ് ടീമിലിടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച വെസ്റ്റ്ഹാം 65 പോയിൻ്റുമായി ആറാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്. അഞ്ചാം സ്ഥാനത്ത് നിൽക്കുന്ന ലെസ്റ്റർ സിറ്റിയുമായി കേവലം ഒരു പോയിൻ്റിൻ്റെ വ്യത്യാസം മാത്രേ അവർക്കുള്ളൂ.
advertisement
You may also like:മെസ്സി ബാഴ്സയിൽ തുടരാൻ ആഗ്രഹിക്കുന്നു; കരാർ ചർച്ചകൾ പുരോഗമിക്കുന്നു - ബാഴ്സ പ്രസിഡന്റ് ലാപോർട്ട
അതേസമയം, യൂറോ കപ്പിനുള്ള 26 അംഗ അവസാന ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചപ്പോൾ ആശ്വാസമായത് ലിവർപൂൾ താരം അലക്‌സാണ്ടർ അർണോൽഡിനാണ്. താരത്തെ പുറത്ത് ഇരുത്തിയേക്കും എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അവസാന 26 പേരിൽ താരവും ഇടം നേടുകയായിരുന്നു. അർനോൾഡ് അടക്കം നാലു റൈറ്റ് ബാക്കുകളെ ഉൾപ്പെടുത്തിയാണ് സൗത്ത്ഗേറ്റ് ടീമിനെ പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് ടീം
ഗോള്‍കീപ്പര്‍മാര്‍: ജോർദാൻ പിക്ഫോഡ്, ഡീൻ ഹെൻഡേഴ്സൻ, സാം ജോൻസ്റ്റോൻ
ഡീഫന്‍റര്‍മാര്‍:
ലൂക്ക് ഷാ, ഹാരി മഗ്വയർ, ബെൻ ചിൽവെൽ, റീസെ ജയിംസ്, ജോണ് സ്റ്റോണ്‍സ്, കൈൽ വാക്കർ, മിങ്‌സ്, കോണർ കോർഡി, കീറൺ ട്രിപ്പിയർ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്
മിഡ്‌ഫീല്‍ഡര്‍മാര്‍:
ഡക്ലാൻ റൈസ്, ജോർദാൻ ഹെൻഡേഴ്സൻ, കാൽവിൻ ഫിലിപ്സ്, മേസൺ മൗണ്ട്, ജൂഡ് ബെല്ലിങ്ഹാം
ഫോര്‍വേഡുകള്‍:
ഫിൽ ഫോഡൻ, റഹിം സ്റ്റെര്‍ലിംഗ്, ജാക്ക് ഗ്രീലിഷ്, ഹാരി കെയ്ൻ, മാർക്കസ് റാഷ്ഫോർഡ്, ജെയ്ഡന്‍ സാഞ്ചോ, ഡൊമിനിക് കാല്‍വെര്‍ട്ട്-ലെവിന്‍, ബകായോ സാക