മെസ്സി ബാഴ്സയിൽ തുടരാൻ ആഗ്രഹിക്കുന്നു; കരാർ ചർച്ചകൾ പുരോഗമിക്കുന്നു - ബാഴ്സ പ്രസിഡന്റ് ലാപോർട്ട
Last Updated:
കഴിഞ്ഞ സീസണിലും നിരാശപ്പെടുത്തുന്ന പ്രകടനമണ് ബാഴ്സ നടത്തിയത്. ഇതോടെ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ താത്പര്യമറിയിച്ച് മെസ്സി ബാഴ്സ മാനേജ്മെന്റിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കരാർ വ്യവസ്ഥ അനുസരിച്ചുള്ള സമയം അതിക്രമിച്ചു പോയതിനാൽ ക്ലബിൽ തുടരാൻ മെസ്സി നിർബന്ധിതനാകുകയായിരുന്നു.
2020 - 21 ക്ലബ് ഫുട്ബോൾ സീസൺ അതിന്റെ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ താരങ്ങളുടെ കൂടുമാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ വിപണി തുറന്നു കിടക്കെ ക്ലബുകൾ എല്ലാം മികച്ച താരങ്ങളെ അവരുടെ കൂടാരത്തിലേക്ക് എത്തിക്കുന്ന തിരക്കിലാണ്. ഇതിനിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കാര്യം ഫുട്ബോളിലെ സൂപ്പർ താരമായ ലയണൽ മെസ്സി തന്റെ പ്രിയ ക്ലബ്ബായ ബാഴ്സ വിടുമോ എന്നതാണ്. കഴിഞ്ഞ കുറച്ച് കാലമായി ഫുട്ബോൾ ലോകം ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്.
ബാഴ്സയുമായുള്ള കരാർ ഈ വർഷം അവസാനിക്കാനിരിക്കെ താരം ഇതിൽ മനസ്സ് തുറന്നിട്ടില്ല എങ്കിലും താരം ക്ലബ്ബ് വിടുമെന്ന് കടുത്ത ആരാധകർ പോലും വിശ്വസിക്കുന്നു. ബാഴ്സയുടെ സമീപകാലത്തെ മോശം പ്രകടനങ്ങൾ കാരണമാണ് താരം ക്ലബ് വിടാനുള്ള തീരുമാനത്തിൽ നിൽക്കുന്നത് എന്നാണ് അവരുടെ പക്ഷം. അതേസമയം മെസ്സി ബാഴ്സയിൽ നിന്നും പോവാതിരിക്കാൻ ക്ലബ് മാനേജ്മെന്റ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.
advertisement
മെസി ബാഴ്സ വിടുകയാണ് എന്ന് അഭ്യൂഹങ്ങൾക്ക് തത്കാലം വിരാമമിട്ടു കൊണ്ട് ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയുമായി ക്ലബ് പ്രസിഡന്റ് ജുവാൻ ലാപോർട്ട. മെസ്സിക്ക് ബാഴ്സയിൽ തന്നെ തുടരാൻ ആഗ്രഹമുണ്ടെന്നും അതിനാൽ തന്നെ അദ്ദേഹവുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും ലാപോർട്ട
വ്യക്തമാക്കി. ബാഴ്സയിലേക്ക് കൂടുതൽ മികച്ച താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് മാനേജ്മെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ദീർഘകാലമായി ബാഴ്സയുടെ കൂടെയുള്ളെ മെസ്സിയുടെ കരാർ ഈ ജൂണിൽ അവസാനിക്കും. താരം തന്റെ പ്രിയപ്പെട്ട ക്ലബുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പക്കാൻ ഉള്ള തീരുമാനത്തിൽ എത്തിയത് ബാഴ്സയുടെ മോശം പ്രകടനങ്ങൾ കൊണ്ടാണ്. ക്ലബിലെ താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലും മെസിക്ക് എതിർപ്പ് ഉണ്ടായിരുന്നു. തന്റെ സുഹൃത്തായ സുവാരസിനെ അത് ലറ്റികോ മാഡ്രിഡിന് വിറ്റതും താരത്തിന്റെ ക്ലബ് വിടാനുള്ള തീരുമാനത്തിൽ കാരണമായി. താൻ ക്ലബ്ബിൽ തുടരണമെങ്കിൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മുൻനിര കിരീടങ്ങൾ നേടാൻ കഴിവുള്ള ഒരു ടീമായി ബാഴ്സ മാറണം എന്നും മികച്ച താരങ്ങൾ ടീമിലേക്ക് വരണമെന്നും അദ്ദേഹം മാനേജ്മെന്റിന് മുമ്പാകെ അവതരിപ്പിച്ചിരുന്നു.
advertisement
കഴിഞ്ഞ സീസണിലും നിരാശപ്പെടുത്തുന്ന പ്രകടനമണ് ബാഴ്സ നടത്തിയത്. ഇതോടെ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ താത്പര്യമറിയിച്ച് മെസ്സി ബാഴ്സ മാനേജ്മെന്റിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കരാർ വ്യവസ്ഥ അനുസരിച്ചുള്ള സമയം അതിക്രമിച്ചു പോയതിനാൽ ക്ലബിൽ തുടരാൻ മെസ്സി നിർബന്ധിതനാകുകയായിരുന്നു. 2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നും ക്ലബ് നിലപാടെടുത്തിരുന്നു.
അവർ ആദ്യം ഒത്തുകൂടിയത് ഫ്രാൻസിലെ സെന്‍റ് നിസിയർ പള്ളിയിൽ; അങ്ങനെ അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനമായി
advertisement
ബാഴ്സയുടെ ലാ മാസിയ ഫുട്ബോൾ അക്കാദമിയിലൂടെ കളി പഠിച്ച മെസ്സി 2001ൽ ബാഴ്സയുടെ യൂത്ത് ക്ലബിൽ കളി തുടങ്ങി. പിന്നീട് 2003-ൽ സി ടീമിലും 2004 മുതൽ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ബാഴ്സയുടെ ജഴ്സിയിൽ ഈ കുറിയ മനുഷ്യന്റെ തേരോട്ടം തന്നെയായിരുന്നു. മഹാരഥന്മാർ ഒരുപാട് കളിച്ചിട്ടുള്ള ക്ലബ്ബിൽ തന്റെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ മെസിയും ഒരു ഇതിഹാസ താരം എന്ന ഗണത്തിലേക്ക് ഉയരുകയായിരുന്നു. തന്റെ കൂടെ കളിച്ചവരിൽ ചിലർ ഇന്ന് മറ്റ് ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നു മറ്റു ചിലർ വിശ്രമജീവിതം നയിക്കുന്നു. പക്ഷേ, അപ്പോഴും മെസ്സി ബാഴ്സ ജഴ്‌സിയിൽ തന്റെ മാന്ത്രികപ്രകടനങ്ങൾ കാഴ്ചവെച്ച് കൊണ്ടിരിക്കുന്നു.
advertisement
ബാഴ്സ ജഴ്സിയിൽ ഇത്രയും കാലം തുടർന്ന് ബാഴ്സയുടെ മുഖമുദ്രയായി മാറിയ താരത്തെ മറ്റൊരു ജഴ്സിയിൽ സങ്കൽപ്പിക്കാൻ ഏവർക്കും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് തന്നെ മെസ്സി ബാഴ്സയിൽ തന്നെ തുടരട്ടെ, അവിടെ തുടർന്ന് കൊണ്ട് അദ്ദേഹം ക്ലബിനൊപ്പം മികച്ച നേട്ടങ്ങൾ ഇനിയും കൈവരിക്കാൻ കഴിയട്ടെ.
Summary| Lionel Messi desires to stay at Barcelona, Contract renewal discussions in progress says Barcelona president Juan Laporta
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2021 11:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസ്സി ബാഴ്സയിൽ തുടരാൻ ആഗ്രഹിക്കുന്നു; കരാർ ചർച്ചകൾ പുരോഗമിക്കുന്നു - ബാഴ്സ പ്രസിഡന്റ് ലാപോർട്ട