TRENDING:

ഇന്ത്യക്കിപ്പോള്‍ മികച്ച സമയം; ഇംഗ്ലണ്ട് പര്യടനം ഇന്ത്യ തൂത്തുവാരിയേക്കും; മോണ്ടി പനേസര്‍

Last Updated:

പിച്ചിന്റെ ആനുകൂല്യം ലഭിച്ചാല്‍ ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച് പരമ്പര നേടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ വാര്‍ത്ത. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അതിന് ശേഷം ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പര എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലുള്ള മത്സരങ്ങള്‍. കോവിഡ് വ്യാപനം കാരണം ഐപിഎല്‍ പകുതിക്ക് വച്ച് നിര്‍ത്തിയതില്‍ നിരാശരകേണ്ടി വന്ന ആരാധകര്‍ക്ക് ആവേശം പകരുന്നതാകും ജൂണില്‍ തുടങ്ങുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളി സമ്മാനിക്കുന്നത് തന്നെയാണ്.
advertisement

പേസ് ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ കളിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെയാണ് ഒരുങ്ങുക എന്നത് എല്ലാവരും ഉറ്റുനോക്കുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം ഓഗസ്റ്റിലാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര. ഇതിനായി ഒരുങ്ങാന്‍ ഇന്ത്യക്ക് വേണ്ടത്ര സമയം ലഭിക്കുന്നുണ്ട് എന്നത് ഗുണകരമായ കാര്യമാണ്. ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇന്ത്യയെ നേരിടാന്‍ ഇംഗ്ലണ്ട് എന്തുതരം തന്ത്രങ്ങളാകും ഒരുക്കുക എന്നതും കാത്തിരുന്ന് കാണാം. പ്രത്യേകിച്ചും ഇന്ത്യയില്‍ വച്ച് നടന്ന പരമ്പരയില്‍ ഇന്ത്യക്ക് മുന്നില്‍ അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ പരമ്പര അടിയറവ് വെക്കേണ്ടി വന്ന അവസ്ഥയില്‍. ഇന്ത്യയില്‍ സ്പിന്‍ കെണിയില്‍ വീണ ഇംഗ്ലണ്ട് ഇന്ത്യക്കായി പേസ് പിച്ച് ഒരുക്കുമെന്ന് കരുതാനാവില്ല. ഇന്ത്യക്കൊപ്പം മികച്ച പേസര്‍മാരുള്ളതിനാല്‍ പൂര്‍ണമായും പേസ് പിച്ചുകള്‍ ഒരുക്കാന്‍ ഇംഗ്ലണ്ട് മുതിര്‍ന്നേക്കില്ല.

advertisement

Also Read-ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീമിന് സന്തോഷ വാർത്ത; ക്വാറന്‍റീനിൽ ഇളവ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇന്ത്യക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെങ്കിലും ഇന്ത്യന്‍ ടീം കഴിഞ്ഞ കുറച്ച് മാസങ്ങളായി മികച്ച ഫോമിലാണ്. വിദേശത്ത് നടന്ന പരമ്പരകളില്‍ അവര്‍ക്ക് മികവ് തെളിയിക്കാന്‍ കഴിഞ്ഞതുമാണ്. ഇന്ത്യയുടെ മികവിനെ അഭിനന്ദിച്ച് പല പ്രമുഖരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 5-0ന് പരാജയപ്പെടുത്തി പരമ്പര നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ കൂടിയായ മോണ്ടി പനേസര്‍. പിച്ചിന്റെ ആനുകൂല്യം ലഭിച്ചാല്‍ ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം സ്ഥാപിച്ച് പരമ്പര നേടുമെന്നാണ് അദ്ദേഹം പറഞ്ഞത്.

advertisement

'അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഓഗസ്റ്റിലാണ് നടക്കുന്നത്. ഇംഗ്ലണ്ടില്‍ ഈ സമയത്ത് ചെറിയ ചൂട് അനുഭവപ്പെടുന്ന കാലമാണ്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഈ സാഹചര്യം മുതലാക്കാനായാല്‍ ഇന്ത്യ പരമ്പര 5-0ന് തൂത്തുവാരാനുള്ള സാധ്യതയുണ്ട്. പേസ് പിച്ചുകള്‍ ഒരിക്കിയാലും ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. ഓഗസ്റ്റിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. പന്ത് തിരിയാന്‍ തുടങ്ങിയാല്‍ ഇന്ത്യ 5-0ന് ജയിക്കും'-മോണ്ടി പനേസര്‍ പറഞ്ഞു.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അശ്വിനും ജഡേജയ്ക്കും ഇത്തരം സാഹചര്യങ്ങളില്‍ കളിച്ചു പരിചയമുള്ളതിനാല്‍ ഇരുവര്‍ക്കും അവസരം ലഭിക്കാനാണ് സാധ്യത. ഇരുവരും സമീപകാലത്തായി ഗംഭീര ഫോമിലാണ്. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ അശ്വിന്റെയും അക്സര്‍ പട്ടേലിന്റെയും ബൗളിങ്ങിന് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. അന്ന് ജഡേജയ്ക്ക് പരുക്കായിരുന്നതിനാല്‍ ടീമില്‍ ഉണ്ടായിരുന്നില്ല.

advertisement

Also Read-'ഇന്ത്യൻ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിൽ' ; ദ്രാവിഡ് പരിശീലകനാകാൻ ഏറ്റവും അനുയോജ്യനെന്ന് ഇൻസമാം

'ന്യൂസീലന്‍ഡിനെതിരായ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിന്റെ കരുത്ത് മനസിലാക്കാനാവും. ഓഗസ്റ്റിലെ സാഹചര്യത്തില്‍ വരണ്ട പിച്ചായിരിക്കും. ഇതില്‍ ഇന്ത്യക്ക് അനുകൂലമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ജോ റൂട്ട് ഇംഗ്ലണ്ടിന് ജയിക്കാനാവുന്ന വലിയ സ്‌കോര്‍ ഒറ്റയ്ക്ക്നേടുമെന്ന് പറയാനാവില്ല. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ കെല്‍പ്പുള്ള പേസ് ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ടോപ് ഓര്‍ഡറാണ് ഇംഗ്ലണ്ടിന്റെ പ്രശ്നം. കുക്ക് വിരമിച്ചതിന് ശേഷം ഇംഗ്ലണ്ട് ടോപ് ഓര്‍ഡറില്‍ ഒരു മികച്ച ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ജാക് ക്രോളി, സിബ്ലി, റോറി ബേണ്‍സ് എന്നിങ്ങനെ ഒരുപാട് നല്ല താരങ്ങള്‍ ഉണ്ടെങ്കിലും ആര്‍ക്കും ടീമില്‍ സ്ഥിരമായി ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ അത്ര ശക്തിയുള്ളതല്ല. ഇത് ഇന്ത്യക്ക് മുതലെടുക്കാന്‍ കഴിയും.' മോണ്ടി പനേസര്‍ കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിച്ചില്‍ നിന്നും സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കും വിധം പന്ത് തിരിയാന്‍ തുടങ്ങിയാല്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാര്‍ പാടുപെടും. ഇംഗ്ലണ്ടിനെക്കാള്‍ പരിചയസമ്പന്നരായ സ്പിന്‍ നിര ഇന്ത്യയുടേതാണ്. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരക്കെതിരെ കളിച്ച് മുന്‍പരിചയവുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളുടെ ദൗര്‍ബല്യം മുതലാക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ് എന്നീ ശക്തമായ പേസര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്. ഇത് ഇന്ത്യക്ക് വ്യക്തമായ ആധിപത്യം നല്‍കും പനേസര്‍ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യക്കിപ്പോള്‍ മികച്ച സമയം; ഇംഗ്ലണ്ട് പര്യടനം ഇന്ത്യ തൂത്തുവാരിയേക്കും; മോണ്ടി പനേസര്‍
Open in App
Home
Video
Impact Shorts
Web Stories