ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീമിന് സന്തോഷ വാർത്ത; ക്വാറന്‍റീനിൽ ഇളവ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Last Updated:

ക്വാറൻ്റീനിൽ ഇളവ് ലഭിച്ചതോടെ മൂന്ന് ദിവസം കഴിഞ്ഞ് നടത്തുന്ന പരിശോധനക്ക് ശേഷം താരങ്ങൾക്ക് പരിശീലനത്തിനായി കളത്തിലിറങ്ങാം. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ ക്വാറൻ്റീനിലാണ്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കും ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സന്തോഷ വാര്‍ത്ത. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ബിസിസിഐ നടത്തിയ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ക്വാറൻ്റീനില്‍ ഇളവ് ലഭിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ടീം ഇന്ത്യയില്‍ 14 ദിവസവും ഇംഗ്ലണ്ടിലെത്തിയ ശേഷം 10 ദിവസവും ക്വാറൻ്റീനിൽ ഇരിക്കണം എന്നായിരുന്നു ഇതുവരെയുള്ള തീരുമാനം. എന്നാല്‍ ഇംഗ്ലണ്ട്&വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഇതിൽ ഇളവ് അനുവദിച്ചതോടെ ഇംഗ്ലണ്ടിൽ എത്തുന്ന ഇന്ത്യൻ സംഘത്തിന് മൂന്ന് ദിവസം മാത്രം ക്വാറൻ്റീനിൽ കഴിഞ്ഞാൽ മതിയാകും.
ഇസിബിയുടെ ഈ ഇളവ് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ്. തുടര്‍ച്ചയായി 20 ദിവസത്തിൽ കൂടുതൽ ക്വാറൻ്റീനില്‍ കഴിയേണ്ടി വരുന്നത് താരങ്ങൾക്ക് മാനസിക ആരോഗ്യത്തെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ അവരുടെ പരിശീലനത്തേയും ഇത് ബാധിച്ചേക്കും. അത്തരമൊരു സാഹചര്യത്തിൽ താരങ്ങൾക്ക് അവരുടെ മികച്ച പ്രകടനം നടത്താൻ കഴിയാതെ വരുകയും അവരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിസിസിഐ നടത്തിയ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇസിബി ഇളവ് നൽകാൻ തയ്യാറായത്.
advertisement
ക്വാറൻ്റീനിൽ ഇളവ് ലഭിച്ചതോടെ മൂന്ന് ദിവസം കഴിഞ്ഞ് നടത്തുന്ന പരിശോധനക്ക് ശേഷം താരങ്ങൾക്ക് പരിശീലനത്തിനായി കളത്തിലിറങ്ങാം. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ ക്വാറൻ്റീനിലാണ്. ഇക്കാലയളവിൽ നടത്തുന്ന രണ്ട് പരിശോധനകൾക്ക് ശേഷമാവും ബയോബബിള്‍ സുരക്ഷയില്‍ ഇന്ത്യന്‍ താരങ്ങളെ ചാർട്ടേർഡ് വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് അയക്കുക. ജൂണ്‍ രണ്ടിനാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക. പരിശോധനകളിൽ എപ്പോഴെങ്കിലും പോസിറ്റീവ് ആയാൽ ടീമിൽ നിന്നും പുറത്താക്കുമെന്ന് ബിസിസിഐ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇംഗ്ലണ്ടിൽ ക്വാറൻ്റീനിൽ ഇളവുകൾ നൽകിയെങ്കിലും ഇന്ത്യയിലെ ക്വാറൻ്റീനിൽ യാതൊരു വിധ വിട്ടുവീഴ്ചയ്ക്കും ബിസിസിഐ തയാറായിട്ടില്ല. ഇംഗ്ലണ്ടിൽ താരങ്ങൾക്ക് ചെറു സംഘങ്ങളായി പരിശീലനം നടത്താമെങ്കിലും ഇന്ത്യയിൽ പരിശീലനത്തിന് താരങ്ങൾക്ക് അനുമതിയില്ല. ഇന്ത്യയിൽ നിലവിൽ കോവിഡ് പിടിതരാതെ തുടരുന്ന സാഹചര്യത്തിലാണ് ബിസിസിഐ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നത്.
advertisement
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഒന്നാനും അതിനാല്‍ത്തന്നെ ഇന്ത്യന്‍ താരങ്ങളോടൊപ്പം കുടുംബവും ഉണ്ടാകുമെന്നാണ് വിവരം. ഇത്രയും വലിയ കാലയളവിൽ താരങ്ങൾക്ക് കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വരുമെന്ന് പരിഗണിച്ചാണ് കുടുംബത്തെ ഒപ്പം കൂട്ടാനുള്ള സൗകര്യം ബിസിസി ഐ അനുവദിക്കുന്നതെന്നാണ് നിലവിലെ വിവരം.
ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്റ്റനാണ് ഫൈനലിന്റെ വേദി. ഇതിന് ശേഷം ഓഗസ്റ്റിൽ ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ആദ്യത്തെ ടെസ്റ്റ് ആരംഭിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെ കോവിഡ് സാഹചര്യം ഇന്ത്യയിലേത് പോലെ നിയന്ത്രണാതീതമല്ല. അതേ സമയം ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പല രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
നേരത്തെ കോവിഡ് വ്യാപനം കാരണം ഐപിഎൽ മുടങ്ങിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മത്സര രംഗത്തേക്ക് തിരിച്ചു വരുന്നത്. അതിനാല്‍ത്തന്നെ കഠിന പരിശീലനം ടീമിന് അത്യാവശ്യമാണ്. അതേ സമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇതിനായി ന്യൂസിലൻഡ് താരങ്ങൾ ഇംഗ്ലണ്ടിൽ തന്നെയുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി നടക്കുന്ന ഈ പരമ്പര അവർക്ക് ഫൈനലിൽ മുൻതൂക്കം നൽകുമെന്നാണ് ഏവരും കരുതുന്നത്. എന്നാലും ഇന്ത്യയെ പോലെ ഒരു മികച്ച ടീം മറുവശത്ത് നിൽക്കുമ്പോൾ പ്രത്യേകിച്ചും അടുത്തിടെ നടന്ന വിദേശ പരമ്പരകളിലെ അവരുടെ മികച്ച പ്രകടനങ്ങൾ എടുത്ത് നോക്കുമ്പോൾ
advertisement
മത്സരം അത്യന്തം ആവേശകരമാകും എന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
Summary- Happy news for Indian cricket team as England cricket board cuts down quarantine period to three days
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇംഗ്ലണ്ട് പര്യടനം: ഇന്ത്യൻ ടീമിന് സന്തോഷ വാർത്ത; ക്വാറന്‍റീനിൽ ഇളവ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement