ഓസീസിനെതിരായ ആദ്യ ഏകദിനത്തിനു മുമ്പ് തന്നെ ഹര്‍ദ്ദിക് ഓസീസില്‍ നിന്ന് മടങ്ങിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ഇരുവരെയും അന്വേഷണ വിധേയമായാണ് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഇരുവര്ക്കുമെതിരെ അന്വഷണം പൂര്‍ത്തിയാകുന്നത് വരെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് നിയമോപദശം ലഭിച്ചതിന് പിന്നാലെയായിരുന്നു നടപടി.
Also Read: 'വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഉറങ്ങി, കയ്യോടെ പിടികൂടി താരം'; പിന്നീട് സംഭവിച്ചത്
കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമര്‍ശം. രൂക്ഷവിമിര്‍ശമുയര്‍ന്നതിന് പിന്നാലെ ഇരുവര്‍ക്കും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നല്‍കിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം.
advertisement
Also Read: പരമ്പര സ്വന്തമാക്കാന്‍ ഓസീസ്, കൈവിടാതിരിക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക മത്സരം നാളെ
ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങള്‍ക്കില്ലെന്ന് വിരാട് കോഹ്‌ലിയും വ്യക്തമാക്കിയിരുന്നു.