വെറും 18 വയസ്സുള്ളപ്പോള്‍ തന്റെ റൂമില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ കഥയായിരുന്നു രാഹുല്‍ ഷോയില്‍ പങ്കുവെച്ചത്. 'റൂം വൃത്തിയാക്കാനായി വന്നതായിരുന്നു അമ്മ. അതിനിടയിലാണ് കോണ്ടം കണ്ടത്. വലിയ പ്രശ്നമായി. അമ്മ ശബ്ദമുയര്‍ത്തി. അച്ഛനോട് ഇക്കാര്യം പറഞ്ഞ് എന്നെ ചീത്ത കേള്‍പ്പിച്ചു. എന്നാല്‍ രാത്രി അമ്മ ഉറങ്ങാന്‍ പോയ സമയത്ത് അച്ഛന്‍ എന്റെ അടുത്തു വന്നു പറഞ്ഞു. നീ ഇത് ഉപയോഗിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ നീ എപ്പോഴും സുരക്ഷിതനായിരിക്കും. പക്ഷേ ഇതുപയോഗിക്കുന്നതിനുള്ള സമയമല്ല ഇപ്പോള്‍. നീ ക്രിക്കറ്റില്‍ ശ്രദ്ധിക്കണമെന്ന്.' താരം പറഞ്ഞു.
advertisement
Also Read: പരമ്പരനേട്ടത്തില്‍ ഒതുങ്ങുന്നില്ല; താരങ്ങള്‍ക്ക് കോടികള്‍ സമ്മാനവുമായി ബിസിസിഐ
ഹര്‍ദ്ദിക്ക് പാണ്ഡ്യ പരിപാടിയില്‍ പറഞ്ഞത് തനിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ മാതാപിതാക്കള്‍ ഇടപെടാറില്ലെന്നുമായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം അത് മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയാറുള്ളതെന്നും താരം പറഞ്ഞു.
Also Read: ഐപിഎല്‍ ഇന്ത്യയിലോ പുറത്തോ?; ഒടുവില്‍ തീരുമാനമായി
ആഫ്രിക്കന്‍ സംസ്‌കാരത്തോടും രീതികളോടും തനിക്ക് താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ ഹര്‍ദ്ദിക്ക് തന്റെ സ്റ്റൈല്‍ കണ്ട് പലരും വെസ്റ്റ് ഇന്‍ഡീസുകാരനാണോയെന്ന് ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു.