ടീമിനെ പ്രചോദിപ്പിക്കാനും വലിയ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരാക്കാനും പൊവാറിന് കഴിഞ്ഞെന്നാണ് ബിസിസിഐക്ക് അയച്ച ഇ മെയിലില്‍ മുതിര്‍ന്ന താരങ്ങള്‍ പറയുന്നത്. ലോകകപ്പ് സെമിയില്‍ മിതാലി രാജിനെ ഒഴിവാക്കിയത് ടീം മാനേജ്‌മെന്റിന്റെ കൂട്ടായ തീരുമാനമായിരുന്നെന്നും ഇവര്‍ ഇ മെയിലിലൂടെ പറഞ്ഞു.
Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം
2021 വരെ പവാറിനെ വീണ്ടും നിയമിക്കണമെന്നാണ് ഇരുതാരങ്ങളുടെയും ആവശ്യം. നേരത്തെ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെയാണ് ടീമില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സീനിയര്‍ താരവും മുന്‍ നായികയുമായ മിതാലി രാജ് ഇല്ലാതെയായിരുന്നു ഇന്ത്യ മത്സരത്തിനിറങ്ങിയത്. സെമിയില്‍ കളിപ്പിക്കാതിരുന്ന കോച്ച് തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു മിതാലിയുടെ ആരോപണം.
advertisement
Dont MIss: ഓസീസില്‍ പരമ്പര നേടാന്‍ കോഹ്‌ലിക്ക് സ്‌പെഷ്യല്‍ ടിപ്പുമായി സച്ചിന്‍
എന്നാല്‍ സീനിയര്‍ താരത്തെ നിയന്ത്രിക്കുക പ്രയാസമാണെന്നും, ടീം വിട്ടുപോകുമെന്ന് മിതാലി ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പവാറും ബിസിസിഐക്ക് മറുപടി നല്‍കി. ഇരുവരും തമ്മിലുള്ള ആരോപണങ്ങളും മറുപടികളും രൂക്ഷമായ സാഹചര്യത്തില്‍ തന്നെയാണ് പരിശിലകനെ പിന്തുണച്ച് ടീം അഗങ്ങളും രംഗത്തിറങ്ങിയത്.