ഓസീസില്‍ പരമ്പര നേടാന്‍ കോഹ്‌ലിക്ക് സ്‌പെഷ്യല്‍ ടിപ്പുമായി സച്ചിന്‍
Last Updated:
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനായ് അഡ്‌ലെയ്ഡില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രകടനത്തിലൂടെ ഓസീസില്‍ പരമ്പര സ്വന്തമാക്കാന്‍ കോഹ്‌ലിയും സംഘവും ഒരുങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് സ്‌പെഷ്യല്‍ ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ഓസീസ് പോലുള്ള വിദേശ മണ്ണില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്നാണ് സച്ചിന്‍ ടീമിനോട് പറഞ്ഞിരിക്കുന്നത്. മത്സരത്തിലെ ആദ്യ 30 ഓവര്‍ പ്രധാനപ്പെട്ടതാണെന്നും ബാറ്റ്‌സ്മാന്മാര്‍ ശ്രദ്ധിച്ച് കളിക്കേണ്ടതുണ്ടെന്നും ക്രിക്കറ്റ് ഇതിഹാസം പറയുന്നു. ഓപ്പണിങ്ങ് കൂട്ടുകെട്ടിന് പുറമെ മൂന്നും, നാലും പൊസിഷനില്‍ കളിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും സച്ചിന്‍ പറഞ്ഞു.
'ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇറങ്ങുന്നവരുടെ ഉത്തരവാദിത്വമാണ് 30 ഓവര്‍ വരെയെങ്കിലും കളിക്കുക എന്നത്. ഇംഗ്ലണ്ടില്‍ പോകും മുമ്പും ഞാന്‍ പറഞ്ഞിരുന്നു ആദ്യത്തെ 40 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന്. പിന്നീട് പന്തിന്റെ ഹാര്‍ഡ്നെസ് കുറയും, സ്വിങ്ങുണ്ടാകും എന്നാലും കളിക്കാനുള്ള സമയം കിട്ടും' സച്ചിന്‍ പറയുന്നു.
advertisement
ഇംഗ്ലീഷ് പിച്ചില്‍ ആദ്യത്തെ 40 ഓവറായിരുന്നു പ്രധാനപ്പെട്ടതെങ്കില്‍ ഓസീസിലത് ആദ്യ 30 ഓവറാണെന്നാണ് സച്ചിന്‍ പറയുന്നത്. 'ഓസ്ട്രേലിയയില്‍ ആദ്യത്തെ 30 ഓവറുകളാണ് പ്രധാനപ്പെട്ടത്. പുതിയ പന്തായിരിക്കും, നല്ല സീമുമുണ്ടാകും. 30- 35 ഓവര്‍ കഴിയുന്നതോടെ സീം ഫ്ളാറ്റാകും. പേസര്‍മാര്‍ക്ക് പിച്ചിലെ നിയന്ത്രണം കുറയും' താരം പറഞ്ഞു.
അതേസമയം അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ മത്സരത്തിനായ് ബൗളിങ്ങിനെ തുണക്കുന്ന ചിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ക്യൂറേറ്റര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിച്ച ഭീഷണിയാകുമെങ്കിലും മികച്ച ബൗളിങ്ങ് നിരയുള്ളത് കോഹ്‌ലിക്കും സംഘത്തിനും ആശ്വസിക്കാവുന്ന കാര്യമാണ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2018 6:06 PM IST


