TRENDING:

'കോഹ്‌ലിക്ക് അംലയുടെ ചെക്ക്'; ഇന്ത്യന്‍ നായകന്റെ റെക്കോര്‍ഡ് തകര്‍ത്ത് അംല

Last Updated:

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അംല സ്വന്തമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോര്‍ട്ട് എലിസബത്ത്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അംല സ്വന്തമാക്കിയത്. 167 ഇന്നിങ്‌സുകളില്‍ നിന്ന് 27 സെഞ്ച്വറികള്‍ നേടിയതോടെയാണ് കോഹ്‌ലിയുടെ റെക്കോര്‍ഡ് തിരുത്തപ്പെട്ടത്. 169 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 27 സെഞ്ച്വറികള്‍ അടിച്ചിരുന്നത്.
advertisement

പാക്കിസ്താനെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് അംല കോഹ്‌ലിയെ മറികടക്കുന്നത്. 2017 ല്‍ സെഞ്ച്വറി നേടിയതിനുശേഷം കഴിഞ്ഞദിവസമാണ് അംലയുടെ ബാറ്റ് വീണ്ടും സെഞ്ച്വറി കണ്ടെത്തുന്നത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില് 120 പന്തുകളില്‍ നിന്ന് 108 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.

Also Read: 'ചിരിയുണര്‍ത്തും ചിത്രങ്ങള്‍'; കായിക ലോകത്തെ രസകരമായ നിമിഷങ്ങള്‍

2017 ലായിരുന്നു കോഹ്‌ലി അതിവേഗത്തില്‍ 27 സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേടുന്നത്. പൂനെയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു ഈ സെഞ്ച്വറി നേട്ടം. നിലവില്‍ 39 ഏകദിന സെഞ്ച്വറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്.

advertisement

Dont Miss: 'ഇത് 100 വോള്‍ട്ട് ജയം'; AFC ASIAN CUP, പിന്തുണക്കാന്‍ ഗ്യലറിയില്‍ ഒരാള്‍ പോലുമില്ല; എന്നിട്ടും ഖത്തര്‍ സൗദിയെ മുട്ടുകുത്തിച്ചു

254 ഇന്നിങ്‌സുകളില്‍ നിന്ന് 27 സെഞ്ച്വറി നേടിയ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡായിരുന്നു അന്ന് കോഹ്‌ലി മറികടന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'കോഹ്‌ലിക്ക് അംലയുടെ ചെക്ക്'; ഇന്ത്യന്‍ നായകന്റെ റെക്കോര്‍ഡ് തകര്‍ത്ത് അംല