ദോഹ: യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് പുറമെ ലോകരാജ്യങ്ങളാകെ ഉറ്റുനോക്കിയത് ടൂര്‍ണ്ണമെന്റിലിറങ്ങുന്ന ഖത്തര്‍ ടീമിന് ലഭിക്കുന്ന പിന്തുണ ഏതുതരത്തിലാകും എന്നായിരുന്നു. ഖത്തറിനെതിരെ സൗദിയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ കപ്പില്‍ സൗദി- ഖത്തര്‍ പോരാട്ടവും കിക്കോഫിനു മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു.
കളിക്കത്തില്‍ വിലക്കുകള്‍ വിലപോകില്ലെങ്കിലും മത്സരത്തില്‍ ഖത്തറിനെ പിന്തുണക്കാന്‍ കാണികള്‍ ഉണ്ടാകുമോയെന്നതായിരുന്നു കളത്തിനു പുറത്തെ ഗൗരവമേറിയ ചര്‍ച്ച. കണക്കൂട്ടിയതുപോലെതന്നെ കളത്തില്‍ വിസില്‍ മുഴങ്ങിയപ്പോഴും അവസാനിച്ചപ്പോഴും ഖത്തറിനായി കൈയ്യടിക്കാന്‍ ഗ്യാലറിയില്‍ ആരും എത്തിയില്ല. ഖത്തര്‍ ആരാധകര്‍ക്കു യുഎഇയിലേക്കു പ്രവേശനമില്ലാത്തതാണ് ആരധകരുടെ പിന്തുണയില്ലാതെ പന്ത് തട്ടാന്‍ ഖത്തറിനെ നിര്‍ബന്ധിതരാക്കിയത്.
Also Read: കളിക്കളത്തിലെ യുദ്ധം ജയിച്ച് ഖത്തർ
എന്നാല്‍ മൈതാനത്തില്‍ സൗദി ഉയര്‍ത്തിയ പ്രതിരോധകോട്ടകള്‍ ആത്മവിശ്വാസത്തോടെ തകര്‍ത്ത് മുന്നേറിയ ഖത്തര്‍ മത്സരത്തില്‍ 2- 0 ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയും ചെയ്തു. ടൂര്‍ണ്ണമെന്റ് തോല്‍വിയോടെ ആരംഭിച്ച ടീം സൗദിയെയും തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ ഖത്തര്‍ എന്ന രാജ്യത്തിന്റെ തന്നെ മധുരപ്രതികാരം കൂടിയായിരുന്നു.
സൗദിയുമായി നടന്ന മത്സരത്തിനു സമാനമായിരുന്നു കൊറിയയുമായുള്ള ഖത്തറിന്റെ പോരാട്ടവും വിരലില്‍ എണ്ണാവുന്ന കാണികള്‍ മാത്രമായിരുന്നു അന്നും കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. അതും എതിരാളികളുടെ ആരാധകര്‍. ആ മത്സരത്തില്‍ 6- 0 ത്തിനായിരുന്നു ഖത്തര്‍ ജയിച്ച് കയറിയത്. കൊറിയയെ ആറു ഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും സൗദിയെ തകര്‍ത്ത രണ്ടു ഗോളുകള്‍ തന്നെയാകും ഖത്തറിന് ഏറെ പ്രിയങ്കരം.
Dont Miss: ബ്ലാസ്റ്റേഴ്സിനെ ഇനി നെലോ വിംഗാദ കളി പഠിപ്പിക്കും
കളത്തിനു പുറത്തെ വിലക്കുകള്‍ക്ക് കളത്തിനകത്ത് മറുപടി നല്കാന് കഴിഞ്ഞത് ടീമിനും രാജ്യത്തിനും ഒരുപോലെ സന്തോഷം പകരുന്നതാണ്. സൂപ്പര്‍ സ്ട്രൈകക്കര്‍ അല്‍മോസ് അലിയുടെ ഇരട്ടഗോളുകളായിരുന്നു സൗദിയ്ക്ക് ജയം സമ്മാനിച്ചത്. 46, 80 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ടൂര്‍ണ്ണമെന്റില്‍ അലി ഏഴുഗോളുകളാണ് ഇതുവരെയും നേടിയത്. ഇനി ഒരു ഗോള്‍ കൂടി നേടിയാല്‍ ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ 1996 ലെ അലി ദെയിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും അലിയ്ക്ക് കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AFC Asia Cup 2019, Asia Cup Football, Asian cup, Football, ഏഷ്യൻ കപ്പ്, ഏഷ്യൻ കപ്പ് ഫുട്ബോൾ