TRENDING:

ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക

Last Updated:

ഈ ടൂർണമെന്റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്

advertisement
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ഐസിസി ടി20 ലോകകപ്പിൽ പങ്കെടുത്ത ടീമുകൾക്ക് വലിയൊരു തുകയാണ് സമ്മാനമായി നൽകാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചിരിക്കുന്നത്. കിരീടം ലക്ഷ്യമിട്ട് 20 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. എന്നാൽ തുടർച്ചയായ രണ്ടാം തവണയും വിജയികളായി തങ്ങളുടെ ആധിപത്യം ഉറപ്പിച്ച ഇന്ത്യ, ചരിത്രത്തിലാദ്യമായി മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ടീമായി മാറി. ഈ ചരിത്ര വിജയത്തിന് പിന്നാലെ സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിന് വലിയൊരു തുക സമ്മാനമായി ലഭിക്കും.
News18
News18
advertisement

ഈ ടൂർണമെന്റിനായി ഐസിസി ഏകദേശം 11 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 101 കോടി രൂപ) ആണ് സമ്മാനത്തുകയായി നീക്കിവെച്ചിരിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1,12,500 ഡോളർ (ഏകദേശം 1.03 കോടി രൂപ) വീതം ലഭിക്കും.

റിപ്പോർട്ടുകൾ പ്രകാരം, ചാമ്പ്യന്മാരായ ഇന്ത്യക്ക് 2.34 ദശലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 21.5 കോടി രൂപ)സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്സ് അപ്പായ ന്യൂസിലൻഡിന് 1.17 ദശലക്ഷം ഡോളർ (ഏകദേശം 10.75 കോടി രൂപ) ലഭിക്കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെമി ഫൈനലിൽ തോറ്റ ടീമുകൾക്ക് ഏകദേശം 6.20 കോടി രൂപ വീതവും, അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനക്കാർക്ക് 2.48 കോടി രൂപ വീതവും ലഭിക്കും. 9 മുതൽ 12 വരെയുള്ള സ്ഥാനക്കാർക്ക് 1.24 കോടി രൂപയും, 13 മുതൽ 20 വരെയുള്ള സ്ഥാനക്കാർക്ക് 1.03 കോടി രൂപയുമാണ് ലഭിക്കുക. ഇതിന് പുറമെ ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
Open in App
Home
Video
Impact Shorts
Web Stories