2016 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നികുതിയിളവ് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ച് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഈ വിഭാഗത്തില്‍ വന്ന നികുതി നഷ്ടം ബിസിസിയില്‍ നിന്ന് തന്നെ ഈടാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി തീരുമാനിച്ചത്.
Also Read: 2018 ലെ മികച്ച ടി20 ക്യാപ്റ്റനാര് ?
ലോകകപ്പ് സമയത്ത് ഐസിസിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാര്‍ ടിവി, നികുതി കുറച്ചാണ് ഐസിസിക്ക് നല്‍കാനുള്ള തുക അടച്ചിരുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് ഈ തുക പിഴയായി ഈടാക്കുമെന്നും ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
advertisement
Dont Miss: 'ആരാധനയുടെ മറ്റൊരു തലം'; ലോസ് ആഞ്ചലസിലെ മഹിയുടെ സ്വപ്‌നസുന്ദരി ഇതാ
ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങാണ് ബിസിസിഐയില്‍ നിന്നും പണമീടാക്കാന്‍ തീരുമാനിച്ചത്. പണമടക്കാന്‍ വെറും പത്ത ദിവസങ്ങള്‍ മാത്രമാണ് ഐസിസിക്ക് മുന്നില്‍ നിലവിലുള്ളത്.