2018 ലെ മികച്ച ടി20 ക്യാപ്റ്റനാര് ?
Last Updated:
ന്യൂഡല്‍ഹി: ഓരോ വര്‍ഷം കഴിയും തോറും ക്രിക്കറ്റിലും വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിയമങ്ങളിലും താരങ്ങളുടെ ശാരീരിക ക്ഷമതാ പരിശോധനയിലും ക്രിക്കറ്റ് സമിതിയും മാനേജ്‌മെന്റും പുത്തന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുമ്പോള്‍ അത് കളിയെ ദോഷകരമായി ബാധിക്കുമോ എന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ രൂപമായ ടി20യ്ക്ക് ഓരോ വര്‍ഷം കഴിയുമ്പോഴും ആരാധക പിന്തുണയും ഏറി വരികയാണ്.
ടോസിങ്ങും നായകന്റ തീരുമാനങ്ങളെയും ആശ്രയിച്ചാകും ഭൂരിഭാഗം ടി20 മത്സരത്തിന്റെയും ഫലം നിര്‍ണ്ണയിക്കപ്പെടുക. അതുകൊണ്ട് തന്നെ നായകന്മാര്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ മത്സരയിനം തന്നെയാണ് ടി20. 2018 ല്‍ നിരവധി താരങ്ങള്‍ ടി20 ടീമുകളുടെ നായക സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിലും മികച്ച നായകനെന്ന വിശേഷണത്തിനര്‍ഹന്‍ പാകിസ്താന്റെ സര്‍ഫ്രാസ് അഹമ്മദാണ്.
തന്റെ ടീമിനെ കൂടുതല്‍ പ്രചോദിപ്പിക്കാനും വിജയത്തിലേക്ക് നയിക്കാനും കഴിഞ്ഞു എന്നത് തന്നെയാണ് സര്‍ഫ്രാസിനെ ടി20യിലെ ഈ വര്‍ഷത്തെ മികച്ച നായകനെന്ന ഖ്യാതിക്കര്‍ഹനാക്കുന്നത്. 31 കാരന്റെ കീഴില്‍ മികച്ച പ്രകടനമാണ് ടി20യില്‍ ഒന്നാം റാങ്കുകാരായ പാകിസ്താന്‍ ഈ വര്‍ഷം പുറത്തെടുത്തത്.
advertisement

സര്‍ഫ്രാസ് അഹമ്മദ്
2016 ല്‍ ടി20യില്‍ ഏഴാം റാങ്കുകാരായ പാകിസ്താന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒന്നാം സ്ഥാനത്തെത്തിയതിനു പിന്നില്‍ സര്‍ഫ്രാസിനുള്ള പങ്ക് വളരെയധികമാണ്. 2018 ല്‍ പാകിസ്താന്‍ കളിച്ച 19 ടി20 മത്സരങ്ങളില്‍ 17 ലും ടീം വിജയിച്ചിരുന്നു. പരാജയപ്പെട്ടത് വെറും രണ്ട് മത്സരത്തില്‍ മാത്രം. പാകിന്റെ 15 മത്സരങ്ങളും മികച്ച ടീമുകളോടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
advertisement
Also Read: ഐപിഎല്‍ ലേലത്തില്‍ പരിഗണിച്ചില്ല; സൂപ്പര്‍ താരം വിരമിക്കാനൊരുങ്ങുന്നു
സര്‍ഫ്രാസിനു കീഴില്‍ തുടര്‍ച്ചയായി 11 ടി20 ടൂര്‍ണ്ണമെന്റുകള്‍ പാകിസ്താന്‍ വിജയിച്ചെന്നതും മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ടി20യില്‍ ഒരു പരമ്പര പോലും പാകിസ്താന്‍ പരാജയപ്പെട്ടിട്ടുമില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 22, 2018 3:17 PM IST