'ആരാധനയുടെ മറ്റൊരു തലം'; ലോസ് ആഞ്ചലസിലെ മഹിയുടെ സ്വപ്നസുന്ദരി ഇതാ
'ആരാധനയുടെ മറ്റൊരു തലം'; ലോസ് ആഞ്ചലസിലെ മഹിയുടെ സ്വപ്നസുന്ദരി ഇതാ
Last Updated :
Share this:
ചെന്നൈ: സനിമാ താരങ്ങളെപ്പോലെതന്നയാണ് കായിക താരങ്ങളുടെയും ആരാധകര്. ലോകത്തിന്റെ പല കോണുകളില് നിന്നുമാണ് ആരാധകര് തങ്ങളുടെ പ്രിയ താരങ്ങളെ തേടിയെത്തുക. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുടെ ആരാധകന് സുധീര് ചൗധരിയും പാക് ക്രിക്കറ്റ് ടീം ആരാധകന് ചാച്ചാ ചൗദ്രിയുമെല്ലാം ഇത്തരത്തില് ആരാധനയുടെ പേരില് അറിയപ്പെട്ടവരാണ്.
സച്ചിനു പിന്നാലെ ഇന്ത്യന് ക്രിക്കറ്റില് ഏറ്റവും കൂടുതല് ആരാധക പിന്തുണ ലഭിച്ച താരം ഇന്ത്യന് മുന് നായകന് എംഎസ് ധോണിയാണ്. രാം ബാബുവെന്ന ധോണി ഫാന് ദേഹത്ത ധോണിയെന്ന പേരുമായി മൈതാനത്ത് എത്തുന്നതും ക്രിക്കറ്റില് ഇന്ന് പതിവു കാഴ്ചയാണ്. എന്നാല് ഇപ്പോള് സമൂഹിക മാധ്യമങ്ങളില് ചര്ച്ചയാകുന്നത് ലോസ് ആഞ്ചലസിലെ ധോണിയുടെ ആരാധകന്റെ വാര്ത്തയാണ്.
ട്വിറ്ററില് പ്രത്യക്ഷപ്പെട്ട ഒരു ചിത്രം ധോണിയുടെ ഐപിഎല് ടീം ചെന്നൈ സൂപ്പര് കിങ്ങ്സ് റീ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലാകുന്നത്. ലോസ് ആഞ്ചലസിലെ ഒരു ധോണി ഫാന് തന്റെ കാറിന്റെ നമ്പറാക്കിയിരിക്കുന്നത് ധോണിയുടെ പേരാണ്. ആരുടെ കാറാണെന്ന് വ്യക്തമല്ലെങ്കിലും ധോണി ആരാധകന്റെതെന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.