TRENDING:

ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പാക് പങ്കാളിത്തം ഉറപ്പാക്കാൻ ഐസിസി തലവന്മാർ പാകിസ്ഥാനിൽ

Last Updated:

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ പാകിസ്ഥാന്റെ പങ്കാളിത്തം ഉറപ്പാക്കാൻ മുതിർന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉദ്യോഗസ്ഥർ പാകിസ്ഥാനിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ വച്ച് നടക്കുന്ന ലോകകപ്പിൽപാകിസ്ഥാന്റെപങ്കാളിത്തം രാഷ്ട്രീയ കാരണങ്ങളാൽ അനിശ്ചിതത്വത്തിലായ സാഹചര്യം മറികടക്കാൻ ശ്രമങ്ങൾ തുടരുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ പാകിസ്ഥാന്റെ പങ്കാളിത്തം ഉറപ്പാക്കാൻ മുതിർന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉദ്യോഗസ്ഥർ പാകിസ്ഥാനിലേക്ക് പോയതായാണ് റിപ്പോർട്ടുകൾ.
advertisement

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ന്യൂട്രൽ വേദികളിൽ വച്ച് നടക്കുന്ന ഒന്നിലധികം ടീമുകൾ പങ്കെടുക്കുന്നമത്സരങ്ങളിൽ മാത്രമാണ് അയൽരാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും പരസ്പരം മത്സരിച്ചിട്ടുള്ളത്. സെപ്തംബറിലെ ഏഷ്യാ കപ്പിനായി പാകിസ്ഥാൻ പര്യടനം നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിസമ്മതിക്കുകയും ടൂർണമെന്റ് മുഴുവൻ ഒരു നിഷ്പക്ഷ രാജ്യത്ത് വച്ച് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) എതിർപ്പിന് കാരണമായി തീരുകയും ചെയ്‌തു. സ്വന്തം മണ്ണിൽ കുറച്ച് ഏഷ്യാ കപ്പ് മത്സരങ്ങളെങ്കിലും നടത്താനുള്ള നിർദ്ദേശം അംഗീകരിച്ചില്ലെങ്കിൽ പാകിസ്ഥാൻ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് പിസിബി ചെയർമാൻ നജാം സേഥി ഈ മാസം റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞിരുന്നു.

advertisement

Also read-IPL 2023 | ‘വിരമിക്കാൻ ഏറ്റവും ഉചിതമായ സമയം, പക്ഷേ…’: സുപ്രധാന പ്രഖ്യാപനവുമായി ധോണി

ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയും സിഇഒ ജെഫ് അലാർഡിസും ചൊവ്വാഴ്ച ലാഹോറിലെത്തി സേഥിയെയും മറ്റ് ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥരെയും കാണുമെന്ന് പിസിബി ഒരു പ്രസ്താവനയിൽ പറഞ്ഞു. ഐസിസി ജനറൽ മാനേജർ വസീം ഖാൻ തിങ്കളാഴ്ച ഒരു വെർച്വൽ വാർത്താ സമ്മേളനത്തിൽ വച്ച് ലോകകപ്പിൽ പാക്കിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് മറുപടി നൽകിയിരുന്നു. “ഞങ്ങളുടെ സിഇഒ ജിയോഫ് അലാർഡിസും ഗ്രെഗും ഇപ്പോൾ പാക്കിസ്ഥാനിലാണ് പിസിബി ഉദ്യോഗസ്ഥരുമായി അവർ ചർച്ച നടത്തും. അതേസമയം രണ്ട് രാജ്യങ്ങളും ഐസിസിയിലെ അധികൃതരുമായി ചർച്ച ചെയ്താണ് ആവശ്യമായ തീരുമാനങ്ങളിൽ എത്തിച്ചേരേണ്ടതെന്ന്,” പിസിബി മുൻ സിഇഒ കൂടിയായ ഖാൻ കൂട്ടിച്ചേർത്തു.

advertisement

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ കൂടെ തലവനാണ്, ഈ ആഴ്ച ഏഷ്യാ കപ്പ് തീയതികൾ പ്രഖ്യാപിക്കാനും വേദികൾ സ്ഥിരീകരിക്കാനും സാധ്യതയുണ്ട്. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന്റെ തീയതികളും വേദികളും ജൂൺ 7 ന് ലണ്ടനിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിന് ശേഷം പ്രഖ്യാപിക്കും.

ലോകകപ്പിനായി ഇന്ത്യയിലേക്ക് വരില്ലെന്ന പിസിബിയുടെ ഭീഷണിയിൽ ഇത് ഐസിസി നോക്കേണ്ട വിഷയമാണെന്നായിരുന്നു ബിസിസിഐ പ്രതികരിച്ചത്. 2008ലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ മത്സരിക്കാൻ പോയത്. കറാച്ചിയിൽ നടന്ന ഏഷ്യകപ്പ് ഫൈനലിൽ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച അവസാന ഐസിസി ഇവന്റായ 2016 ടി20 ലോകകപ്പിനായി പാകിസ്ഥാൻ എത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ പാക് പങ്കാളിത്തം ഉറപ്പാക്കാൻ ഐസിസി തലവന്മാർ പാകിസ്ഥാനിൽ
Open in App
Home
Video
Impact Shorts
Web Stories