IPL 2023 | 'വിരമിക്കാൻ ഏറ്റവും ഉചിതമായ സമയം, പക്ഷേ...': സുപ്രധാന പ്രഖ്യാപനവുമായി ധോണി

Last Updated:

ഡിഎൽഎസ് രീതിയിലൂടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ സിഎസ്‌കെ 5 വിക്കറ്റ് നേട്ടത്തോടെ ഫൈനലിൽ വിജയിപ്പിച്ചതിന് ശേഷം, ഹർഷ ഭോഗ്‌ലെയോട് സംസാരിക്കവേയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്

എം.എസ്. ധോണി
എം.എസ്. ധോണി
എം.എസ്. ധോണി (MS Dhoni) നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ 2023 കീരിടം സ്വന്തമാക്കി. രവീന്ദ്ര ജഡേജ നേടിയ വിജയ റൺസോടെയാണ് സിഎസ്‌കെ അവരുടെ അഞ്ചാം ഐപിഎൽ കിരീടം നേടിയത്. ആ നിമിഷം മുതൽ ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ടായിരുന്ന ഒരേ ഒരു ചോദ്യം ‘ധോണി വിരമിക്കൽ പ്രഖ്യാപിക്കുമോ?’ എന്നതായിരുന്നു. തന്റെ അഞ്ചാം ഐപിഎൽ കിരീടം നേടിയ ശേഷം വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും ഉചിതമായ സമയം ഇതായിരിക്കുമെന്ന് മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ ധോണി സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ അടുത്ത സീസണിൽ താൻ മടങ്ങിയെത്തുമെന്ന് തന്നെയാണ് ധോണി ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ സീസണിലുടനീളം ഓരോ ആരാധകനും കേൾക്കാൻ കൊതിച്ച വാക്കുകളാണ് ധോണിയെന്ന 41-കാരൻ പറഞ്ഞത്.
എന്നാൽ അത് തന്റെ ശരീരം എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം കാൽമുട്ടിന് പരിക്കേറ്റിട്ടുമുണ്ട്. എം.എസ്. ധോണിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ രാജ്യത്തുടനീളമുള്ള എല്ലാ വേദികളിലും ഒഴുകിയെത്തിയ ആരാധകരുടെ സ്നേഹത്തിന് പകരം നൽകാൻ അദ്ദേഹത്തിന് മുന്നിലുള്ള മാർഗം അടുത്ത സീസണിലും കളത്തിലിറങ്ങുക എന്നതാണ്.
ഡിഎൽഎസ് രീതിയിലൂടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ സിഎസ്‌കെ 5 വിക്കറ്റ് നേട്ടത്തോടെ ഫൈനലിൽ വിജയിപ്പിച്ചതിന് ശേഷം, ഹർഷ ഭോഗ്‌ലെയോട് സംസാരിക്കവേയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
“ സാഹചര്യങ്ങൾ വച്ച് വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. പക്ഷെ എനിക്ക് എല്ലായിടത്ത് നിന്നും ലഭിച്ച സ്നേഹം കാണുമ്പോൾ ഇവിടെ നിന്ന് വിട്ടുനിൽക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, എന്നാൽ ഏറ്റവും ബുദ്ധിമുട്ടുള്ള മറ്റൊരു കാര്യം ഒൻപത് മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎൽ കളിക്കാൻ ശ്രമിക്കുക എന്നതാണ്. തീർച്ചയായും എന്നെ സ്നേഹിക്കുന്നവർക്ക് എന്നിൽ നിന്നുള്ള ഒരു സമ്മാനമായിരിക്കും അത്, അത് ശരീരത്തിന് എളുപ്പമാകില്ല എന്നറിയാം എങ്കിലും,” എന്ന് പറഞ്ഞ് കൊണ്ട് ധോണി തന്റെ ഐപിഎൽ ഭാവിയെക്കുറിച്ച് ആരാധകർക്ക് മുന്നിൽ വെളുപ്പെടുത്തി.
advertisement
വിജയത്തിന് അല്പം അകലെ വച്ച് പൂജ്യത്തിന് പുറത്തായതോടെ ഇതൊരു ആന്റി ക്ലൈമാക്‌സിലേക്കാണോ പോകുന്നത് എന്ന് ചിന്തിച്ചിടത്ത് നിന്ന് രവീന്ദ്ര ജഡേജ ഒരു സിക്‌സറിന്റെയും ഒരു ബൗണ്ടറിയുടെയും അകമ്പടിയോടെ സിഎസ്കെയെ വിജയത്തോട് അടുപ്പിച്ചു. അവസാന പന്തിൽ വിജയ റൺസ് നേടി സിഎസ്‌കെയ്ക്ക് കപ്പ് നേടിക്കൊടുത്തു. ധോണിക്കും ഇത് ഒരു വൈകാരികമായ സീസണായിരുന്നു. ഈ ഐ‌പി‌എൽ 2023 സീസണിൽ ചെന്നൈയിലെ ചെപ്പോക്കിൽ നടന്ന ആദ്യ മത്സരം മുതൽ എല്ലാ വേദികളിലും നിറഞ്ഞ കാണികളെ കണ്ടതോടെ താൻ വികാരാധീനനായി പോയെന്ന് സി‌എസ്‌കെ നായകൻ സൂചിപ്പിച്ചു.
advertisement
“ഇത്തവണ ആദ്യ കളിക്കിറങ്ങിയപ്പോൾ കാണികൾ എല്ലാവരും എന്റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ടു. എന്റെ കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞിരുന്നു. ഞാൻ എന്തായിരിക്കുന്നുവോ അതിനാണ് അവർ എന്നെ സ്നേഹിക്കുന്നതെന്ന് ഞാൻ കരുതുന്നു. ഞാനല്ലാത്ത ഒന്നായി എന്നെ ചിത്രീകരിക്കാൻ ഞാൻ ശ്രമിക്കാറില്ല,” ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2023 | 'വിരമിക്കാൻ ഏറ്റവും ഉചിതമായ സമയം, പക്ഷേ...': സുപ്രധാന പ്രഖ്യാപനവുമായി ധോണി
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement