ഓരോ ടീമിനും രണ്ട് റിവ്യൂ വീതം ഓരോ ഇന്നിംഗ്സിലും ഉണ്ടാവും. കോവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയർമാർ മത്സരം നിയന്ത്രിക്കാന്‍ എത്തുമെന്നതിനാലാണ് ഡിആര്‍എസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഡിആര്‍എസിന് പുറമെ മഴ മൂലം മത്സരം മുടങ്ങുകയാണെങ്കിൽ മത്സരത്തിന്റെ ഫല നിർണയത്തിനും ഐസിസി പുതിയ മാർഗരേഖ ഇറക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടങ്ങളിലും സെമി ഫൈനൽ, ഫൈനൽ ഘട്ടങ്ങളിലും രണ്ട് രീതികളിലാണ് ഡക്ക് വര്‍ത്ത് ലൂയിസ് മഴ നിയമപ്രകാരം മത്സരഫലം കണക്കാക്കുക. ഗ്രൂപ്പ് ഘട്ടത്തിലാണെങ്കിൽ ഇരു ടീമുകളും കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണെമെന്നും സെമി ഫൈനൽ, ഫൈനൽ ഘട്ടത്തിൽ ഇരു ടീമുകളും 10 ഓവറെങ്കിലും ബാറ്റ് ചെയ്‌താൽ മാത്രമേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരഫലം നിർണയിക്കാൻ കഴിയൂ.
advertisement
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ദുബായ്, അബുദാബി, ഷാർജ, ഒമാൻ എന്നിവടങ്ങളിലായാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്.
എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.
ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.
നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു