ഇന്റർഫേസ് /വാർത്ത /Sports / T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം

T20 World Cup | ഇന്ത്യക്ക് ആദ്യ എതിരാളി പാകിസ്ഥാന്‍; ലോകകപ്പ് ടീമുകള്‍, വേദികള്‍, സമയക്രമം എന്നിവ അറിയാം

T20 World Cup

T20 World Cup

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഈയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്ഥാനെതിരേയാണ്.

  • Share this:

യു എ ഈയില്‍ നടക്കുന്ന ഇത്തവണത്തെ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതോടെ ക്രിക്കറ്റ് ആരാധകര്‍ വളരെയധികം ആവേശത്തിലാണ്. ടീമിന്റെ മെന്ററായി മുന്‍ നായകന്‍ എം എസ് ധോണിയെ ബിസിസിഐ നിയോഗിച്ചത് അവര്‍ക്ക് ഇരട്ടി മധുരമായി. പ്രിയ നായകന്‍ ഒരിക്കല്‍ കൂടി ടീമിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ വച്ചു നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റിവെക്കുകയായിരുന്നു.

ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്കും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയും ചെയ്തത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഈയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയുടെ ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്ഥാനെതിരേയാണ്. ഒക്ടോബര്‍ 24ന് ദുബായില്‍ വച്ചാണ് ക്ലാസിക്ക് പോരാട്ടം.

ഇന്ത്യയുടെ അടുത്ത എതിരാളി കരുത്തരായ ന്യൂസിലാന്‍ഡാണ്. ഒക്ടോബര്‍ 31നാണ് കെയ്ന്‍ വില്ല്യംസണിന്റെ കിവീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഈ മല്‍സരത്തിനും ദുബായ് തന്നെയാണ് ആതിഥേയത്വം വഹിക്കുക. തുടര്‍ന്ന് നവംബര്‍ മൂന്നിന് അഫ്ഗാനിസ്താനുമായി ഏറ്റുമുട്ടുന്ന ഇന്ത്യ നവംബര്‍ അഞ്ചിന് യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ടീമിനെ നേരിടും. നവംബര്‍ എട്ടിന് യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം.

റൗണ്ട് വണ്‍ മല്‍സരക്രമം

ഒക്ടോബര്‍ 17 (വേദി ഒമാന്‍)

ഒമാന്‍ x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)

ബംംഗ്ലാദേശ് x സ്‌കോട്ട്ലാന്‍ഡ് (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 18 (വേദി അബുദാബി)

അയര്‍ലാന്‍ഡ് x നെതര്‍ലാന്‍ഡ്സ് (ഗ്രൂപ്പ് ബി)

ശ്രീലങ്ക x നമീബിയ (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 19 (വേദി ഒമാന്‍)

സ്‌കോട്ട്ലാന്‍ഡ് x പപ്പുവ ന്യു ഗ്വിനി (ഗ്രൂപ്പ് എ)

ബംഗ്ലാദേശ് x ഒമാന്‍ (ഗ്രൂപ്പ് എ)

ഒക്ടോബര്‍ 20 (വേദി അബുദാബി)

നെതര്‍ലാന്‍ഡ്സ് x നമീബിയ (ഗ്രൂപ്പ് ബി)

ശ്രീലങ്ക x അയര്‍ലാന്‍ഡ് (ഗ്രൂപ്പ് ബി)

ഒക്ടോബര്‍ 21 (വേദി ഒമാന്‍)

ബംഗ്ലാദേശ് x പപ്പുവ ന്യു ഗ്വിനി

ഒമാന്‍ x സ്‌കോട്ട്ലാന്‍ഡ്)

ഒക്ടോബര്‍ 22 (വേദി ഷാര്‍ജ)

അയര്‍ലാന്‍ഡ് x നമീബിയ

ശ്രീലങ്ക x നെതര്‍ലാന്‍ഡ്സ്

സൂപ്പര്‍ 12 മത്സരക്രമം

ഒക്ടോബര്‍ 23

ഓസ്ട്രേലിയ x സൗത്താഫ്രിക്ക (അബുദാബി)

ഇംഗ്ലണ്ട് x വെസ്റ്റ് ഇന്‍ഡീസ് (ദുബായ്)

ഒക്ടോബര്‍ 24

ഇന്ത്യ x പാകിസ്താന്‍ (ദുബായ്)

ഗ്രൂപ്പ് എ വിജയികള്‍ (യോഗ്യതാ റൗണ്ട്) x ഗ്രൂപ്പ് ബി റണ്ണറപ്പ് (ഷാര്‍ജ)

ഒക്ടോബര്‍ 25

അഫ്ഗാനിസ്താന്‍ x ഗ്രൂപ്പ് ബി വിജയികള്‍ (ഷാര്‍ജ)

ഒക്ടോബര്‍ 26

സൗത്താഫ്രിക്ക x വെസ്റ്റ് ഇന്‍ഡഡീസ് (ദുബായ്)

പാകിസ്താന്‍ x ന്യൂസിലാന്‍ഡ് (ഷാര്‍ജ)

ഒക്ടോബര്‍ 27

ഇംഗ്ലണ്ട് x ഗ്രൂപ്പ് ബി റണ്ണറപ്പ് (അബുദാബി)

ഗ്രൂപ്പ് ബി റണ്ണറപ്പ് x ഗ്രൂപ്പ് എ വിജയികള്‍ (അബുദാബി)

ഒക്ടോബര്‍ 28

ഓസ്ട്രേലിയ x ഗ്രൂപ്പ് എ വിജയികള്‍(ദുബായ്)

ഒക്ടോബര്‍ 29

വെസ്റ്റ് ഇന്‍ഡീസ് x ബി റണ്ണറപ്പ് (ഷാര്‍ജ)

പാകിസ്താന്‍ x അഫ്ഗാനിസ്താന്‍ (ദുബായ്)

ഒക്ടോബര്‍ 30

സൗത്താഫ്രിക്ക x എ വിജയികള്‍ (ഷാര്‍ജ)

ഇംഗ്ലണ്ട് x ഓസ്ട്രേലിയ (ദുബായ്)

ഒക്ടോബര്‍ 31

അഫ്ഗാനിസ്താന്‍ x എ റണ്ണറപ്പ് (അബുദാബി)

ഇന്ത്യ x ന്യൂസിലാന്‍ഡ് (ദുബായ്)

നവംബര്‍ 1

ഇംഗ്ലണ്ട് x എ വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 2

സൗത്താഫ്രിക്ക x ബി റണ്ണറപ്പ് (അബുദാബി)

പാകിസ്താന്‍ x എ റണ്ണറപ്പ് (അബുദാബി)

നവംബര്‍ 3

ന്യൂസിലാന്‍ഡ് x ബി റണ്ണറപ്പ് (ദുബായ്)

ഇന്ത്യ x അഫ്ഗാനിസ്താന്‍ (അബുദാബി)

നവംബര്‍ 4

ഓസ്ട്രേലിയ x ബി റണ്ണറപ്പ് (ദുബായ്)

വെസ്റ്റ് ഇന്‍ഡീസ് x എ വിജയികള്‍ (ദുബായ്)

നവംബര്‍ 5

ന്യൂസിലാന്‍ഡ് x എ റണ്ണറപ്പ് (ഷാര്‍ജ)

ഇന്ത്യ x ബി വിജയികള്‍ (ദുബായ്)

നവംബര്‍ 6

ഓസ്ട്രേലിയ x വെസ്റ്റ് ഇന്‍ഡീസ് (അബുദാബി)

ഇംഗ്ലണ്ട് x സൗത്താഫ്രിക്ക (ഷാര്‍ജ)

നവംബര്‍ 7

ന്യൂസിലാന്‍ഡ് x അഫ്ഗാനിസ്താന്‍ (അബുദാബി)

പാകിസ്താന്‍ x ബി വിജയികള്‍ (ഷാര്‍ജ)

നവംബര്‍ 8

ഇന്ത്യ x എ റണ്ണറപ്പ് (ദുബായ്)

സെമി ഫൈനല്‍

എ 1 x ബി 2 (നവംബര്‍ 10, ദുബായ്)

എ 2 x ബി 1 (നവംബര്‍ 11, ദുബായ്)

ഫൈനല്‍

നവംബര്‍ 14, ദുബായ്

ലോകകപ്പ് യു എ ഈയില്‍ ആണ് നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അവകാശം ബി സി സി ഐക്ക് തന്നെയായിരിക്കും. ദുബായില്‍ തന്നെ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ശേഷമാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് കോവിഡ് മൂലം നിര്‍ത്തി വെച്ച ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15ന് നടക്കുന്ന ഐ പി എല്‍ ഫൈനലിന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17ന് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും.

First published:

Tags: BCCI T20 WC, ICC T20 World Cup, Indian cricket team