ജസ്പ്രീത് ബുംറയുടെ പന്തില്‍ ക്യാച്ചെടുത്ത് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ രാഹുൽ ഈ ലോകകപ്പിൽ പുറത്താക്കുന്ന 17ാം താരമാണ് മാർഷ്. 16 ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും ഉള്‍പ്പെടെയാണിത്. 2003 ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് 15 ക്യാച്ചുകളും ഒരു സ്റ്റമ്പിങ്ങും നടത്തിയിരുന്നു.
Also Read- ബിസിസിഐയ്ക്ക് തെറ്റിയാലെന്ത്? ‘മുഹമ്മദ് ഷമി’ ആരാധകർ ഹൃദയത്തിൽ കുറിച്ച പേര്
advertisement
നേരത്തേ 107 പന്തില്‍ നിന്ന് 66 റണ്‍സെടുത്തതോടെ ലോകകപ്പിലെ താരത്തിന്റെ ആകെ റണ്‍സ് 400 കടന്നിരുന്നു. ഈ ലോകകപ്പില്‍ 400 റണ്‍സ് നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് കെ എല്‍ രാഹുല്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശ്രേയസ്സ് അയ്യര്‍ എന്നിവരാണ് നേരത്തേ 400 റണ്‍സ് തികച്ച താരങ്ങള്‍. ഒരു ലോകകപ്പില്‍ ഇതാദ്യമായാണ് നാല് ഇന്ത്യന്‍ താരങ്ങള്‍ 400 റണ്‍സിലധികം റണ്‍സ് നേടുന്നത്.