120 പന്തിൽ 137 റൺസ് നേടിയ ഹെഡ് ഓസ്‌ട്രേലിയയെ അവരുടെ ആറാം ലോകകപ്പ് കിരീടം ഉറപ്പിച്ചശേഷമാണ് പുറത്തായത്.
ലോകകപ്പിന് മുന്നോടിയായി കൈയിൽ ഒടിവുപറ്റിയ താരത്തിൽ ഓസ്ട്രേലിയ അർപ്പിച്ച വിശ്വാസത്തിനുള്ള സ്നേഹ സമ്മാനം കൂടിയായിരുന്നു ഈ മനോഹര ഇന്നിങ്സ്. ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരം ധർമശാലയിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറിയുമായാണ് തിരിച്ചെത്തിയത്. ലോകകപ്പ് ഫൈനലിൽ ആരും കൊതിക്കുന്ന സെഞ്ചുറിയുമായി ടീമിനെ കിരീടനേട്ടത്തിലേക്ക് എത്തിക്കാനും ഹെഡിന് സാധിച്ചു. ലോകകപ്പ് ഫൈനലിൽ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ താരവും മൂന്നാമത്തെ ഓസീസ് താരവുമാണ് അദ്ദേഹം.
advertisement
ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടിയ താരങ്ങൾ
1975 : ക്ലൈവ് ലോയ്ഡ്- 102 (ഓസ്‌ട്രേലിയയ്‌ക്കെതിരെ)
1979 : വിവ് റിച്ചാർഡ്‌സ്- 138* (ഇംഗ്ലണ്ടിനെതിരെ)
1996 : അരവിന്ദ ഡി സിൽവ – 107* (ഓസ്‌ട്രേലിയയ്‌ക്കെതിരെ)
2003 : റിക്കി പോണ്ടിംഗ് -140* (ഇന്ത്യക്കെതിരെ)
2007: ആദം ഗിൽക്രിസ്റ്റ് -149 (ശ്രീലങ്കക്കെതിരെ)
2011: മഹേല ജയവർധനെ -103* – (ഇന്ത്യക്കെതിരെ)
2023: ട്രാവിസ് ഹെഡ് -137 (ഇന്ത്യക്കെതിരെ)
ഒരു ലോകകപ്പ് എഡിഷനിൽ സെമിയിലും ഫൈനലിലും 50-ലധികം റൺസ് സ്കോർ രേഖപ്പെടുത്തുന്ന എട്ടാമത്തെ കളിക്കാരനായും ഹെഡ് മാറി. നേരത്തെ 54 റൺസുമായി വിരാട് കോഹ്‌ലിയും പട്ടികയിൽ ഇടംപിടിച്ചിരുന്നു.