അശ്വിന്റെ ഓവറില്‍ പലവട്ടം നിതിന്‍ മേനോന്‍ ഇന്ത്യന്‍ സ്പിന്നറുമായി സംസാരിച്ചു. എന്നാല്‍ ആ ഫോളോ ത്രൂവില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല. രഹാനെയോടും അമ്പയര്‍ ഇക്കാര്യം പറഞ്ഞെങ്കിലും അശ്വിന്‍ പിന്മാറിയില്ല. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിക്കുന്നതും കാണാമായിരുന്നു.
പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയില്‍ അല്ല അശ്വിന്റെ ഫോളോ ത്രൂ വരുന്നത്. അതിനാല്‍ തന്നെ അശ്വിന്റെ ഫോളോ ത്രൂവിനെ താക്കീത് ചെയ്യാന്‍ കഴിയില്ലെന്നാണ് ഒരു വാദം. എന്നാല്‍ അമ്പയറുടെ ശ്രദ്ധ കളയുന്നത് ശരിയല്ലെന്നാണ് മറുവാദം.
advertisement
അതേസമയം ലാഥമിനെ 66 റണ്‍സില്‍ നില്‍ക്കെ പുറത്താക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. പക്ഷെ റിവ്യൂ എടുക്കാത്തത് മൂലം ആ സുവര്‍ണാവസരം നഷ്ട്ടമായി. 73ആം ഓവറിലെ മൂന്നാം ഡെലിവറിയിലായിരുന്നു സംഭവം. അശ്വിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂ അപ്പീല്‍ ചെയ്തുവെങ്കിലും അമ്പയര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ 2 ഡി ആര്‍ എസ് ശേഷിക്കെ റിവ്യൂ എടുക്കാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ തയ്യാറായില്ല. പിന്നാലെ നടന്ന പരിശോധനയില്‍ ഔട്ട് ആയിരുന്നുവെന്ന് വ്യക്തമായത്.
Read also: IND vs SA | കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ
ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് ആറുവിക്കറ്റ് നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. എന്നാല്‍ ഉച്ചഭക്ഷണത്തിനുശേഷം തുടര്‍ച്ചായി നാല് വിക്കറ്റെടുത്ത് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. 122 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 254 റണ്‍സെടുത്തിട്ടുണ്ട്.
Read also: Rahul Chahar | എൽബി അപ്പീൽ നിഷേധിച്ചു; സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചാഹർ - വിവാദം
നേരത്തെ, ശ്രേയസ് അയ്യരുടെ അരങ്ങേറ്റ സെഞ്ചുറിയിലൂടെ ഇന്ത്യ വൈകാരികമായ സന്തോഷം കണ്ടെത്തിയെങ്കിലും ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സാങ്കേതികമായി ന്യൂസിലന്‍ഡ് മുന്നിലെത്തിയിരുന്നു. നാലിന് 258 എന്ന മികച്ച സ്‌കോറിന്റെ ആത്മവിശ്വാസത്തില്‍ കളി തുടങ്ങിയ ഇന്ത്യയെ 345 റണ്‍സില്‍ ഓള്‍ഔട്ടാക്കാനും മറുപടി ബാറ്റിങ്ങില്‍ വിക്കറ്റു നഷ്ടമില്ലാതെ 100 കടക്കാനും സന്ദര്‍ശകര്‍ക്കു കഴിഞ്ഞു. അഞ്ചു വിക്കറ്റു നേടിയ പേസര്‍ ടിം സൗത്തിയാണു ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.