Rahul Chahar | എൽബി അപ്പീൽ നിഷേധിച്ചു; സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചാഹർ - വിവാദം
- Published by:Naveen
- news18-malayalam
Last Updated:
ദക്ഷിണാഫ്രിക്ക എ - ഇന്ത്യ എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ചാഹർ വിവാദത്തില്‍. കളിക്കിടെ അമ്പയർക്കെതിരായ മോശം പെരുമാറ്റമാണ് ചാഹറിനെ വിവാദത്തിൽ ചാടിച്ചത്. ദക്ഷിണാഫ്രിക്ക എ - ഇന്ത്യ എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ പന്തെറിയുന്നതിനിടെ അമ്പയർ എൽബി അപ്പീൽ നിരസിച്ചതിൽ പ്രതിഷേധിച്ച ചാഹറിന്റെ നടപടിയാണ് വിവാദമായത്. അപ്പീൽ നിരസിച്ച അമ്പയറുടെ നടപടിയിൽ നിയന്ത്രണം വിട്ട രീതിയിൽ പെരുമാറിയ ചാഹർ തന്റെ സൺഗ്ലാസ് വലിച്ചെറിയുകയായിരുന്നു.
മത്സരത്തിന്റെ 128-ാം ഓവറിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്ക എ 459 - 6 എന്ന നിലയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ, ചാഹർ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് ക്രീസിലുണ്ടായിരുന്ന സൈനതെംബ ക്യുഷൈലെയുടെ പാഡില്‍ തട്ടി. ഇതേതുടർന്ന് ചാഹർ എല്‍ബിഡബ്‌ള്യുവിനായി ശക്തമായി അപ്പീല്‍ ചെയ്യുകയും ചെയ്തു. എന്നാൽ അമ്പയർ അപ്പീൽ നിഷേധിക്കുകയായിരുന്നു. അമ്പയറുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കാതെ വന്ന താരം വീണ്ടും അപ്പീൽ ചെയ്‌തെങ്കിലും അമ്പയറുടെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. വിക്കറ്റ് എന്ന ഉറച്ച ധാരണയിൽ അപ്പീൽ ചെയ്ത താരത്തിന് അമ്പയറുടെ തീരുമാനം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതിൽ പ്രതിഷേധമെന്ന നിലയിൽ താരം തന്റെ സൺഗ്ലാസ് വലിച്ചെറിയുകയായിരുന്നു. തുടർന്ന് അമ്പയറുമായി തർക്കിക്കുകയും ചെയ്തു.
advertisement
അതേസമയം, 120 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ ക്യുഷൈലെയുടെ പ്രകടനത്തിന്റെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക എ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 507 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി അവരുടെ ക്യാപ്റ്റൻ പീറ്റർ മലൻ 282 പന്തിൽ 163 റൺസ് നേടി. 19 ബൗണ്ടറികൾ അടങ്ങിയതായിരുന്നു മലന്റെ ഇന്നിംഗ്സ്.
Rahul Chahar might get pulled up here, showing absolute dissent to the umpires call.
A double appeal and throwing his equipment. #SAAvINDA
Footage credit - @SuperSportTV pic.twitter.com/TpXFqjB94y
— Fantasy Cricket Pro (@FantasycricPro) November 24, 2021
advertisement
Also read- Rahul Dravid |അപൂര്‍വ നിമിഷം! നെറ്റ്സില്‍ സ്പിന്‍ ബൗളറായി രാഹുല്‍ ദ്രാവിഡ്, വീഡിയോ
ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഇന്ത്യക്കായി കൂടുതൽ റൺസ് വഴങ്ങിയ ബൗളറായതും ചാഹർ ആയിരുന്നു. 28.3 ഓവറിൽ 125 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ ചാഹറിന് പന്ത് കൊണ്ട് കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. നവദീപ് സെയ്‌നിയും അർസൻ നാഗ്വാസ്വല്ലയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമ്രാൻ മാലിക് ഒരു വിക്കറ്റ് വീഴ്ത്തി.
advertisement
Also read- Gautam Gambhir | ഗംഭീറിന് വധഭീഷണി; മെയിലുകൾ അയച്ചത് പാകിസ്‌ഥാൻ വിദ്യാർത്ഥി; സ്ഥിരീകരണവുമായി ഡൽഹി പോലീസ്
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2021 4:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rahul Chahar | എൽബി അപ്പീൽ നിഷേധിച്ചു; സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചാഹർ - വിവാദം