സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം ഇന്ത്യയെ പ്രയാസപ്പെടുത്തുന്നുണ്ട്. പ്രധാനമായും അജിന്‍ക്യ രഹാനെ(Ajinkya Rahane), ചേതേശ്വര്‍ പുജാര എന്നിവര്‍. രണ്ട് പേരും ഇന്ത്യന്‍ ടീമിലെ വിശ്വസ്തന്‍മാരാണെങ്കിലും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സമീപകാലത്തായി സാധിക്കുന്നില്ല. 2021ല്‍ 12 ടെസ്റ്റ് കളിച്ച രഹാനെ 411 റണ്‍സാണ് ആകെ നേടിയത്. ശരാശരി 19.57 മാത്രം. മികച്ച യുവതാരങ്ങള്‍ അവസരം തേടുന്നതിനാല്‍ രഹാനെയെ ഇന്ത്യ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്.
ഇപ്പോഴിതാ അജിന്‍ക്യ രഹാനെയുടെ ഫോമില്‍ ആശങ്കയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്(Rahul Dravid). ന്യൂസിലന്‍ഡിനെതിരെയുള്ള ടെസറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 35 ഉം 4ഉം റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ വളരെ മോശം പ്രകടനമാണ് അജിന്‍ക്യ രഹാനെ നടത്തുന്നത്. ഈ വര്‍ഷം 20 ല്‍ താഴെയാണ് ടെസ്റ്റ് ശരാശരി. രഹാനയുടെ ഫോമില്‍ വേവലാതി വേണ്ട എന്നും രഹാനെയില്‍ നിന്ന് ഒരുപാട് റണ്‍സുകള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും ദ്രാവിഡ് പറഞ്ഞു.
advertisement
'രഹാനെയുടെ നിലവിലെ ഫോം ആലോചിച്ച് ആരും ആശങ്കപ്പെടേണ്ട. തീര്‍ച്ചയായും അവനും നിങ്ങളും കൂടുതല്‍ റണ്‍സ് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും. പ്രതിഭാശാലിയായ താരമാണവന്‍. ഇതിന് മുമ്ബ് ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രതിഭയും അനുഭവസമ്പത്തുമുള്ള രഹാനെയ്ക്ക് ഒരു ഇന്നിങ്സുകൊണ്ട് തിരിച്ചുവരാന്‍ സാധിക്കും. അത് അവനും ഞങ്ങള്‍ക്കുമറിയാം'- ദ്രാവിഡ് പറഞ്ഞു.
Rahul Dravid | കാൺപൂർ ടെസ്റ്റിന് പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് ദ്രാവിഡിന്റെ സമ്മാനം
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള കാൺപൂർ ടെസ്റ്റിന് പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫിന് പാരിതോഷികം നൽകി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് ദ്രാവിഡ് 35,000 രൂപ പാരിതോഷികം നൽകിയ കാര്യം മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളാണ് വെളിപ്പെടുത്തിയത്.
ബാറ്റര്‍മാരായും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്ന അഞ്ച് ദിവസവും പ്രകടമായ വ്യത്യാസങ്ങളൊന്നും വരാതിരുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റായിരുന്നു കാണ്‍പൂരില്‍ ക്യൂറേറ്റര്‍ ശിവ് കുമാറും സംഘവും തയാറാക്കിയത്. പന്തുകൾക്ക് പലപ്പോഴും പ്രതീക്ഷിച്ച ബൗൺസ് വിക്കറ്റിൽ നിന്നും ലഭിച്ചിരുന്നില്ല എന്നത് മാറ്റി നിർത്തിയാൽ ബാറ്റർമാർക്കും ബൗളർമാർക്കും ഒരു പോലെ പിന്തുണ ലഭിച്ച പിച്ചായിരുന്നു കാൺപൂരിലേത്. ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, ടോം ലാഥം, വിൽ യങ് എന്നിങ്ങനെ ഇരു ടീമിലെയും ബാറ്റർമാർ തിളങ്ങിയ പിച്ച് കൂടിയായിരുന്നു കാൺപൂരിലേത്. പിച്ചിൽ ക്ഷമയോടെ ബാറ്റ് ചെയ്താൽ ഫലം ലഭിക്കുമെന്ന് ഇവർ തെളിയിക്കുകയും ചെയ്തു.
ബൗളിങ്ങിൽ സ്പിന്നർമാർക്കും പേസർമാർക്കും പിച്ചിൽ നിന്ന് ഒരു പോലെ ആനുകൂല്യം ലഭിച്ചു. ഇന്ത്യൻ നിരയിൽ സ്പിന്നർമാർ മേധാവിത്വം പുലർത്തിയപ്പോൾ കിവീസ് നിരയിൽ പേസർമാർക്കായിരുന്നു മുൻതൂക്കം. രണ്ട് ഇന്നിങ്‌സിലുമായി വീണ കിവീസിന്റെ 19 വിക്കറ്റുകളിൽ 17 എണ്ണവും ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയപ്പോൾ മറുവശത്ത്, ഇന്ത്യയുടെ 17 വിക്കറ്റുകളിൽ 14 എണ്ണവും വീഴ്ത്തിയത് കിവീസ് പേസര്‍മാരായ കെയ്ല്‍ ജയ്മിസണും ടിം സൗത്തിയും ചേര്‍ന്നായിരുന്നു. പൊതുവെ ബാറ്റിംഗ് ദുഷ്കരമാകുന്ന അഞ്ചാം ദിനത്തിൽ പോലും സ്പിന്നർമാരുടെ പന്ത് അളവിലധികം തിരഞ്ഞില്ല എന്നതിലും പിച്ചിന്റെ നിലവാരം വെളിവായിരുന്നു.