TRENDING:

IND vs NZ| കിവീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; രോഹിത്തിനും സംഘത്തിനും സ്വന്തമായത് വമ്പൻ നേട്ടം

Last Updated:

ടി20 ഫോര്‍മാറ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് മൂന്നോ അതില്‍ അധികമോ മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂസിലൻഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര (T20 Series) തൂത്തുവാരിയ ഇന്ത്യൻ സംഘത്തിന് (Team India) സ്വന്തമായത് വമ്പൻ നേട്ടം. ടി20യില്‍ കൂടുതല്‍ പരമ്പരകള്‍ തൂത്തുവാരിയ ടീമെന്ന റെക്കോർഡിനൊപ്പമാണ് രോഹിത് ശർമയും (Rohit Sharma) സംഘവും എത്തിച്ചേർന്നിരിക്കുന്നത്. റെക്കോർഡ് ഇന്ത്യക്കൊപ്പം പങ്കിടുന്നത് അവരുടെ ചിരവൈരികളായ പാകിസ്ഥാനാണ് (Pakistan). ഇരു ടീമുകളും ആറ് തവണയാണ് പരമ്പര തൂത്തുവാരിയിട്ടുള്ളത്. അഞ്ച് പരമ്പരകള്‍ തൂത്തുവാരിയ അഫ്ഗാനിസ്ഥാൻ, നാല് പരമ്പരകൾ തൂത്തുവാരിയ നടത്തിയ ഇംഗ്ലണ്ട് എന്നിവരാണ് എലൈറ്റ് ലിസ്റ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.
Credit: twitter
Credit: twitter
advertisement

ടി20 ഫോര്‍മാറ്റില്‍ ഇതു രണ്ടാം തവണ മാത്രമാണ് മൂന്നോ അതില്‍ അധികമോ മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. നേരത്തേ 2020ല്‍ ന്യൂസിലന്‍ഡിനെ അവരുടെ നാട്ടില്‍ വെച്ച് നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കിവീസിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ ഒന്നില്‍ക്കൂടുതല്‍ തവണ ടി20 പരമ്പര തൂത്തുവാരിയിട്ടുള്ളത്. 2018ല്‍ ഇന്ത്യയിൽ വെച്ച് 3-0നും 2019ല്‍ അവരുടെ തട്ടകത്തില്‍ നടന്ന പരമ്പരയിലും ഇന്ത്യ ഇതേ സ്കോറിനാണ് തൂത്തുവാരിയത്. 2016ല്‍ ഓസ്‌ട്രേലിയ (3-0), 2017ല്‍ ശ്രീലങ്ക (3-0) എന്നിവർക്കെതിരെയും ഇന്ത്യ പരമ്പരകൾ തൂത്തുവാരിയിട്ടുണ്ട്.

advertisement

ന്യൂസിലൻഡിനെതിരെ നടന്ന ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെ ഇന്ത്യ പരമ്പര നേടിയിരുന്നു. ഇതോടെ മൂന്നാം ടി20 അപ്രസക്തമായിരുന്നെങ്കിലും അവസാന മത്സരത്തിലും വമ്പൻ ജയം നേടിയതോടെയാണ് ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരിയത്.

എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍; കിവീസ് 111ന് ഓള്‍ ഔട്ട്; പരമ്പര തൂത്തുവാരി ടീം ഇന്ത്യ

ഇന്ത്യ- ന്യൂസിലന്‍ഡ് (India vs New Zealand) ടി20 പരമ്പരയിലെ(T20 series) അവസാന മത്സരത്തിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ കൊല്‍ക്കത്തയില്‍ നേടിയിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ടീം 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി അക്‌സർ പട്ടേല്‍ മൂന്നോവറില്‍ 9 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു.

advertisement

Also read- IND vs NZ | പരിശീലനത്തിനിടെ തെറ്റ് വരുത്തിയതിന് സൂര്യകുമാറിനെ ശിക്ഷിക്കുന്ന ഇഷാന്‍ കിഷന്‍; വൈറല്‍ വീഡിയോ

ടി20യില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡിന്റെ ഏറ്റവും വലിയ പരാജയം കൂടിയായി ഇത്. 2019ല്‍ ഇംഗ്ലണ്ടിനെതിരേ നേപ്പിയറിൽ 76 റണ്‍സിനും 2017ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓക്ക്‌ലാന്‍ഡില്‍ 78 റണ്‍സിനും കിവീസ് തോറ്റിരുന്നു. 2010ൽ ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ പാകിസ്ഥാനോട്‌ 103 റൺസിന് തോറ്റതാണ് ടി20യിൽ ന്യൂസിലൻഡിന്റെ ഏറ്റവും വലിയ തോൽവി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also read- Tim Paine |'ഒരുപാട് വേദനിച്ചു, എന്നെ വഞ്ചിച്ചതായി തോന്നി, കുറേ വഴക്കിട്ടു'; പ്രതികരണവുമായി ടിം പെയ്‌നിന്റെ ഭാര്യ

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NZ| കിവീസിനെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യ; രോഹിത്തിനും സംഘത്തിനും സ്വന്തമായത് വമ്പൻ നേട്ടം
Open in App
Home
Video
Impact Shorts
Web Stories