Tim Paine |'ഒരുപാട് വേദനിച്ചു, എന്നെ വഞ്ചിച്ചതായി തോന്നി, കുറേ വഴക്കിട്ടു'; പ്രതികരണവുമായി ടിം പെയ്‌നിന്റെ ഭാര്യ
- Published by:Sarath Mohanan
- news18-malayalam
Last Updated:
ടിം പെയ്ന്‍ സഹപ്രവര്‍ത്തകയ്ക്ക് നഗ്‌നദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും അയച്ച സംഭവത്തില്‍ പ്രതികരണവുമായി താരത്തിന്റെ ഭാര്യ.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ടിം പെയ്ന്‍(Tim Paine) സഹപ്രവര്‍ത്തകയ്ക്ക് നഗ്‌നദൃശ്യങ്ങളും അശ്ലീല സന്ദേശങ്ങളും(obscene messages) അയച്ച സംഭവത്തില്‍ പ്രതികരണവുമായി താരത്തിന്റെ ഭാര്യ. സംഭവം ഒരുപാട് വേദനിപ്പിച്ചെന്നും പെയ്ന്‍ വഞ്ചിച്ചതായി തോന്നിയെന്നും ബോണി പെയ്ന്‍ പറഞ്ഞു.
'അന്ന് എന്നെ വഞ്ചിച്ചതായി തോന്നി. ഒരുപാട് വേദനിച്ചു. എനിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പരസ്പരം വഴക്കിട്ടു. എന്നാലും വേര്‍പിരിയാന്‍ തീരുമാനിച്ചില്ല. ഒരുമിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. ഞങ്ങള്‍ അതെല്ലാം മറന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഈ വാര്‍ത്ത വീണ്ടും പുറത്തുവരുന്നത്. അന്ന് ഞങ്ങള്‍ ഇതിനെയെല്ലാം അതിജീവിച്ചതാണ്. വീണ്ടും ഇതിലേക്ക് വലിച്ചിടുന്നു എന്നത് അനീതിയായി തോന്നുന്നു.'- പെയ്നിനൊപ്പം ഓസ്ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോണി വ്യക്തമാക്കുന്നു.
നാല് വര്‍ഷം മുന്‍പ് സഹപ്രവര്‍ത്തകയ്ക്ക് പെയ്ന്‍ നഗ്‌നദൃശ്യങ്ങളും അശ്ലീല സംഭാഷണങ്ങളും അയച്ചതാണ് സംഭവം. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടുത്തിടെ പുറത്തായി. ഇതോടെ ടിം പെയ്ന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനവും രാജി വെച്ചിരുന്നു.
advertisement
IPL 2022| അടുത്ത സീസൺ ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തും; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ
ഐപിഎല്ലിന്റെ 15ാ൦ സീസൺ ഇന്ത്യയിൽ വെച്ച് തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചെന്നൈയിൽ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ സൂപ്പര്‍ കിംഗ്‌സിന്റെ കിരീട വിജയാഘോഷത്തില്‍ പങ്കെടുക്കവേയാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിൽ രണ്ട് ടീമുകൾ കൂടി എത്തുന്നതിനാൽ ലീഗ് കൂടുതൽ ആവേശകരമാകുമെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
advertisement
"ഐപിഎല്ലിനെ ഇന്ത്യയില്‍ തിരികെയെത്തിക്കും. വരുന്ന സീസണില്‍ ലക്‌നൗ, അഹമ്മദാബാദ് ടീമുകള്‍ കൂടി ചേരുന്നതോടെ ടൂര്‍ണമെന്റ് ഇരട്ടി ആവേശത്തിലാകും." ജയ് ഷാ പറഞ്ഞു.
"ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്ന് അറിയാം. ആ നിമിഷം അകലെയല്ല, പതിനഞ്ചാം സീസണ്‍ ഐപിഎല്‍ ഇന്ത്യയിൽ അരങ്ങേറുമ്പോൾ നിങ്ങൾക്ക് ആ നിമിഷം നേരിട്ട് അനുഭവിക്കാം." ജയ് ഷാ പറഞ്ഞു.
" വരും സീസണിൽ മെഗാ താരലേലവും നടക്കുന്നുണ്ട്. അതിനാൽ അടുത്ത സീസണിൽ പുത്തൻ നിരയുമായി ടീമുകൾ എത്തുന്നത് ആവേശം പകരുന്ന കാഴ്ചയാകും." ജയ് ഷാ കൂട്ടിച്ചേർത്തു.
advertisement
ഐപിഎൽ 2022ൽ 10 ടീമുകൾ മത്സരിക്കാൻ ഉണ്ടാകുമെന്ന് അറിയിച്ച ബിസിസിഐ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്കായി അടുത്തിടെ ലേലം നടത്തിയിരുന്നു. ഇതിൽ അഹമ്മദാബാദ് ടീമിനെ 5625 കോടി രൂപയ്‌ക്ക് സിവിസി ക്യാപ്പിറ്റലും ലക്‌നൗ ടീമിനെ 7009.0 കോടി രൂപയ്‌ക്ക് ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പുമാണ് സ്വന്തമാക്കിയത്. നിലവിലുള്ള എട്ട് ടീമുകൾക്കൊപ്പം ഈ രണ്ട് ടീമുകൾ കൂടി ചേരുന്നതായിരിക്കും.ഓരോ ടീമിനും ഏഴ് ഹോം മാച്ചുകളും ഏഴ് എവേ മാച്ചുകളും അടക്കം 74 കളികളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2021 8:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tim Paine |'ഒരുപാട് വേദനിച്ചു, എന്നെ വഞ്ചിച്ചതായി തോന്നി, കുറേ വഴക്കിട്ടു'; പ്രതികരണവുമായി ടിം പെയ്‌നിന്റെ ഭാര്യ