സഞ്ജു സാംസണിന്റെയും തിലക് വർമ്മയുടെയും തകര്‍പ്പൻ പ്രകടനങ്ങളാണ് വീണ്ടും ഇരട്ട സെഞ്ച്വറി സമ്മാനിച്ചത്.
Also Read: സഞ്ജു സാംസണ്‍: ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റൺ നേടിയ ഇന്ത്യന്‍ താരം
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യിൽ പൂജ്യത്തിന് പുറത്തായ സഞ്ചുവിന്റെ തകർപ്പൻ തിരിച്ചുവരവാണ് നാലാം ടി20. ഇതുവരെ 8 സിക്സും 6 ഫോറും 51 പന്തിലാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുളള രണ്ടാം സെഞ്ച്വറി സഞ്ജു പൂർത്തിയാക്കിയത്.
28 പന്തില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തി. അപ്പോഴേക്കും ടീം സ്‌കോര്‍ 250-ലുമെത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറില്‍ സിക്‌സടിച്ച് സ്‌റ്റൈലിഷായാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. തുടര്‍ന്ന് 23 പന്തുകളിലാണ് സെഞ്ചുറിയിലേക്കെത്തിയത്. കോട്‌സിയെറിഞ്ഞ 18-ാം ഓവറില്‍ ജെറാള്‍ഡ് കോട്‌സിയുടെ ഓവറിലാണ് സഞ്ജുവിന്റെ സെഞ്ചുറി.
advertisement
സഞ്ജുവിന് കൂട്ടായി തിലക് വര്‍മ (100) ക്രീസിലുണ്ട്. തിലകിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. അഭിഷേഖ് ശര്‍മയുടെ (36) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സഞ്ജു സാംസന് തുടർച്ചയായ 2 സെഞ്ചുറി റെക്കോഡിന് പിന്നാലെ തുടർച്ചയായ 2 ഡക്ക് റെക്കോഡാണ് താരം അന്ന് കുറിച്ചത്. ഇപ്പോൾ ഒന്നുങ്കിൽ സെഞ്ചിറി അല്ലെങ്കിൽ ഡക്ക് എന്നുള്ള അവസ്ഥയിലാണ് താരം പോകുന്നത്.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു. ഇതിനിടെ സെഞ്ചുറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കി.
Also Read: IPL 2025 : ഐപിഎല്‍ ലേലത്തില്‍ വന്‍ തുക നീക്കിവയ്ക്കാന്‍ സാധ്യതയുള്ള അഞ്ച് അണ്‍ക്യാപ്ഡ് താരങ്ങള്‍
നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി.