സഞ്ജു സാംസണ്‍: ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റൺ നേടിയ ഇന്ത്യന്‍ താരം

Last Updated:
ഒരു കലണ്ടർ വർഷത്തിൽ ടി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനാണ് സഞ്ജു സാംസൺ
1/5
 2024 അവസാനിക്കുമ്പോൾ ഈ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി സഞ്ജു സാംസൺ. ഐപിഎല്ലിലെയും ഇന്ത്യക്കുവേണ്ടി കളിച്ച മത്സരങ്ങളിലെയും കണക്കുകൾ ഉൾപ്പെടുത്തിയാണ് സഞ്ജു ഒന്നാമതെത്തിയത്.പട്ടികയിൽ വിരാട് കോലിയും രോഹിത് ശർമയും സൂര്യകുമാർ യാദവുമല്ലാം സഞ്ജുവിന് പിറകിലാണ്.ഈ വർഷം 5 അന്താരാഷ്ട്ര മത്സരങ്ങൾക്കിടയിൽ നേടിയ മൂന്നു സെഞ്ചുറികളാണ് സഞ്ജുവിന് ഗുണം ചെയ്തത്.

advertisement
2/5
 46.04 ശരാശരിയിൽ 967 റൺസ് ആണ് സഞ്ജുവിന്റെ ടി20 ക്രിക്കറ്റിലെ ഈ വർഷത്തെ ആകെ സമ്പാദ്യം. ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയിൽ നേടിയ 2 സെഞ്ച്വറിയും ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തിൽ നേടിയ സെഞ്ച്വറിയും സഞ്ജുവിന്റെ നേട്ടത്തിന് പ്രധാന പങ്കു വഹിച്ചു. ഈ വർഷം 29 ടി20 മത്സരങ്ങളാണ് സഞ്ജു കളിച്ചത്. 83 ഫോറുകളും 55 സിക്സറുകളുമാണ് ഈവർഷം ടി20യിൽ സഞ്ജു നേടിയത്.

3/5
 ദക്ഷിണാഫ്രിക്കെതിരെ നടന്ന അവസാന ടി20 മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഒരു കലണ്ടർ വർഷത്തിൽ ടി20 ക്രിക്കറ്റിൽ മൂന്ന് സെഞ്ചുറികൾ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി മാറി സഞ്ജു സാംസൺ. ക്രിക്കറ്റിൽ 3 സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ആണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ട് ആണ് ആദ്യ താരം.

4/5
 അന്താരാഷ്ട്ര 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ 921 റൺസുമായി വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട്. ടി 20 ലോകകപ്പിനു ശേഷം ആയിരുന്നു വിരാട് കോലി വിരമിച്ചത്. 41.86 ആണ് വിരാട് കോലിയുടെ ശരാശരി. ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ 29.13 ശരാശരിയിൽ 874 റൺസോടെ മൂന്നാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കെതിരെ തുടർച്ചയായി 2 സെഞ്ചുറികൾ ടി20 ക്രിക്കറ്റിൽ നേടിയ തിലക്  വർമ്മയാണ് നാലാം സ്ഥാനത്തുള്ളത്. മുംബൈ ഇന്ത്യൻസിന്റെ താരമായ തിലക് വർമ്മയുടെ സമ്പാദ്യം 839 റൺസ് ആണ്.

5/5
 വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരനാണ് ഈ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. 73 മത്സരങ്ങളിൽ നിന്നായി 42.77 ശരാശരിയിൽ 2310 റൺസ് ആണ് പൂരന്റെ സമ്പാദ്യം. ഇതിൽ ഒരു സെഞ്ച്വറിയും 15 ഫിഫ്റ്റികളും ഉൾപ്പെടുന്നു. സൌത്ത് ആഫ്രിക്കൻ താരം റീസ ഹെൻട്രിക്സാണ് രണ്ടാം സ്ഥാനത്തുള്ളത്.

'വഴിദീപമെരിയുന്ന നാളചുവപ്പിൻ നിറം'; വിനീത് ശ്രീനിവാസന്റെ 'കരം' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

  • വിനീത് ശ്രീനിവാസന്റെ 'കരം' സിനിമയിലെ ആദ്യ വീഡിയോ ഗാനം 'വെൽകം ടു ലെനാർക്കോ...' പുറത്തിറങ്ങി.

  • 'കരം' സിനിമയുടെ ട്രെയിലർ ആകാംക്ഷ നിറച്ച്, വിനീത് ആക്ഷൻ ത്രില്ലറുമായി എത്തുന്നുവെന്ന് സൂചിപ്പിക്കുന്നു.

  • 'കരം' സിനിമയുടെ ഷൂട്ടിങ് ജോർജിയ, റഷ്യ, അസർബൈജാൻ എന്നിവിടങ്ങളിൽ പൂർത്തിയായി.

View All
advertisement