TRENDING:

IND vs SA | കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ

Last Updated:

മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമടക്കം ഒരു മാസത്തിലധികം നീളുന്ന പരമ്പരയ്ക്കായി അടുത്ത മാസമാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്താൻ നിശ്ചയിച്ചിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തെ (India's Tour of South Africa) അനിശ്ചിത്വതത്തിലാക്കി കൊറോണ വൈറസിന്‍റെ പുതിയ വകഭേദം (Corona Virus New Variant).  പുതിയ വകഭേദം കണ്ടെത്തിയ രാജ്യത്ത് മറ്റൊരു ലോക്ക്ഡൗൺ (Lockdown) നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. നിരവധി തവണ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ചയാണ് സ്ഥിരീകരിച്ചത്. സമീപകാലത്ത് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകളുടെ (Covid Cases) എണ്ണത്തില്‍ വലിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ കോവിഡ് കേസുകളുടെ കണക്കിൽ പത്തിരട്ടി വർധനവാണ് രേഖപ്പെടുത്തിയത്.
Image: Twitter
Image: Twitter
advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബർ 17ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത് . ഇതിനായി ഡിസംബര്‍ എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനിരിക്കുകയായിരുന്നു ഇന്ത്യൻ സംഘം. ജനുവരി അവസാനം വരെ നീളുന്ന പരമ്പരയിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഇതിൽ ടെസ്റ്റ് മത്സരങ്ങൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (World Test Championship) ഭാഗമായി നടക്കുന്നവയായതിനാൽ ഈ മൂന്ന് ടെസ്റ്റുകളും ടൂർണമെന്റിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ നിർണായക മത്സരങ്ങളാണ്.

ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്ന ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്.

advertisement

കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതോടെ, ഇവിടെനിന്നുള്ള യാത്രക്കാര്‍ക്ക് മറ്റു രാജ്യങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീന്‍ വ്യവസ്ഥകളും മാറും. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കാന്‍ ചില യൂറോപ്യൻ രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യയുടെ എ ടീം നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ്. സീനിയര്‍ ടീമിന്റെ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യ എ ടീം മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളാണ് ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ കളിക്കുന്നത്. ഇതില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് ടീം ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

advertisement

കുറച്ചുദിവസങ്ങള്‍ക്കുശേഷം മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനമുണ്ടാകൂ എന്ന് ബിസിസിഐ (BCCI) ഭാരവാഹി അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് നടപടിയാകും എടുക്കുക എന്നതാണ് ബിസിസിയും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്നത്.

Also read- Rahul Chahar | എൽബി അപ്പീൽ നിഷേധിച്ചു; സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചാഹർ - വിവാദം

IND vs NZ | രണ്ടാം ദിനത്തിൽ കിവീസ് ആധിപത്യം; ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യക്കെതിരായ (India) ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ന്യൂസിലൻഡ് (New Zealand) ആധിപത്യം. കാൺപൂരിൽ നടക്കുന്ന ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 345 റൺസ് പിന്തുടരുന്ന കിവീസ് രണ്ടാം ദിനത്തിൽ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന ശക്തമായ നിലയിലാണ്. 50 റണ്‍സോടെ ടോം ലാഥമും (Tom Latham) 75 റണ്‍സോടെ വില്‍ യങ്ങുമാണ് (Will Young) ക്രീസില്‍. 10 വിക്കറ്റും കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 216 റൺസ് മാത്രം പിന്നിലാണ് ന്യൂസിലൻഡ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA | കോവിഡിന്റെ പുതിയ വകഭേദം; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനിശ്ചിതത്വത്തിൽ
Open in App
Home
Video
Impact Shorts
Web Stories