55 പന്തിൽ 55 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ഇതുവരെയുള്ള ടോപ് സ്കോറർ. ആറ് ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതാണ് ഇഷാന്‍റെ ഇന്നിംഗ്സ്. ശുഭ്മാൻ ഗിൽ 49 പന്തിൽ 34 റൺസെടുത്തു. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 16.5 ഓവറിൽ 90 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് എത്തിയവർ നിരാശപ്പെടുത്തുന്നതാണ് കണ്ടത്.
സഞ്ജു 9 റൺസെടുത്ത് പുറത്തായപ്പോൾ അക്ഷർ പട്ടേൽ ഒരു റൺസും ഹാർദിക് പാണ്ഡ്യ ഏഴ് റൺസും മാത്രമാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 24 റൺസെടുത്തു. രവീന്ദ്ര ജഡേജ പത്ത് റൺസുമെടുത്ത് പുറത്തായി. വിൻഡീസിന് വേണ്ടി റൊമാരിയോ ഷെഫേർഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഗുദകേശ് മോട്ടി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
advertisement
നേരത്തെ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ നായകൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നില്ല. മത്സരം ഇടയ്ക്ക് മഴ തടസപ്പെടുത്തിയിരുന്നു.
കെൻസിംഗ്ടൺ ഓവലിൽ നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. ലോകകപ്പിന് മുന്നോടിയായി ബാറ്റിങ് നിരയിലും ബോളിങ് നിരയിലും നടത്തിയ പരീക്ഷണങ്ങൾ രണ്ടാം ഏകദിനത്തിലും ടീം ഇന്ത്യ തുടരുമെന്നാണ് സൂചന. ശക്തമായ റിസർവ് നിരയെ വാർത്തെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ. മുൻനിര താരങ്ങൾക്ക് ലോകകപ്പിന് മുന്നോടിയായി മതിയായ വിശ്രമം നൽകിയതും പരീക്ഷണങ്ങൾക്കുവേണ്ടിയാണ്.
ഇന്ത്യൻ ടീം- ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് ടീം – ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ്(w/c), ഷിമ്‌റോൺ ഹെറ്റ്‌മെയർ, കീസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കാരിയ, ഗുഡകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്‌ഡൻ സീൽസ്