കുൽദീപും ജഡേജയും എറിഞ്ഞിട്ടു; ഇഷാൻ കിഷന് അർധ സെഞ്ചുറി; വിൻഡീസിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

Last Updated:
സ്പിന്നിന് അനുകൂലമായ പിച്ചിൽ ഇന്ത്യൻ വിജയം സുഗമമായിരുന്നില്ല
1/10
india vs west indies 2023, india cricket team, ind vs wi 2023
ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 5വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യമായ 115 റണ്‍സ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 22.5 ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ടോപ് സ്‌കോറര്‍.  (AP Photo)
advertisement
2/10
hardik pandya, suryakumar yadav, india vs west indies 2023
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. 46 പന്തില്‍ 52 റണ്‍സാണ് ഇഷാന്‍ കിഷന്റെ സംഭാവന. നാലാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ 7(16) റണ്‍സ് വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. (AP Photo)
advertisement
3/10
mukesh kumar, india vs west indies 2023, india cricket team
പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ (ഏഴ് പന്തില്‍ അഞ്ച് റണ്‍സ്), ശര്‍ദുള്‍ ഠാക്കൂര്‍ (നാല് പന്തില്‍ 1 റണ്‍സ്) എന്നിവരും വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങി.  (AP Photo)
advertisement
4/10
shimron hetmyer, india vs west indies 2023, west indies cricket team
 രവീന്ദ്ര ജഡേജ (21 പന്തില്‍ 16 റണ്‍സ്), രോഹിത് ശര്‍മ (19 പന്തില്‍ 12 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. കോഹ്ലി ബാറ്റിങ്ങിനിറങ്ങിയില്ല. (AP Photo)
advertisement
5/10
ravindra jadeja, india cricket team, india vs west indies 2023
 ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ 23 ഓവറില്‍ വെറും 114 റണ്‍സിന് ടീം ഓള്‍ ഔട്ടായി.  (AP Photo)
advertisement
6/10
shai hope, india vs west indies 2023, west indies cricket team
നാലുവിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്.  (AP Photo)
advertisement
7/10
kuldeep yadav, india cricket team, india vs west indies 2023
ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് (12*) ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. മൂന്ന് ഓവറിൽ ആറ് റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കളിയിലെ താരം. (BCCI Photo)
advertisement
8/10
jayden seales, india vs west indies 2023, india cricket team
വിൻഡീസിനായി ഗുദാകേശ് മോത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും.  (AP Photo)
advertisement
9/10
suryakumar yadav, india vs west indies 2023, india cricket team
നാലു മാസം നീണ്ട ഇടവേളയ്ക്കുശേഷമാണ് രാജ്യാന്തര ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യയ്ക്കായി മുകേഷ് കുമാർ ഏകദിന അരങ്ങേറ്റം കുറിച്ചു.  (AP Photo)
advertisement
10/10
ishan kishan, india vs west indies 2023, india cricket team
വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മുകേഷ് കുമാർ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു.  . (AP Photo)
advertisement
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
  • കെ.ടി ജലീൽ എംഎൽഎ, കുഞ്ഞാലിക്കുട്ടിക്കും ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവുമായി.

  • മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ നിയമസഭയിൽ ഉന്നയിക്കാൻ ജലീൽ ലീഗിനെ വെല്ലുവിളിച്ചു.

  • കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുതെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നെഴുതി.

View All
advertisement