TRENDING:

Road Safety World Series Cricket | വീണ്ടും യുവരാജിന്‍റെ വെടിക്കെട്ട്; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ജേതാക്കൾ

Last Updated:

സച്ചിന്‍-വീരേന്ദര്‍ സെവാഗ് സൂപ്പര്‍ ഓപ്പണിങ് കോമ്പിനേഷന്‍ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. രണ്ടു പേരും കൂടി 407 റണ്‍സാണ് ഈ സീരിസിൽ ടീമിനു വേണ്ടി സംഭാവന ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐദീത്ആവേശം അവസാന ഓവറുകളിലേക്ക് നീണ്ട റോഡ് സേഫ്റ്റി സീരീസ് ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ലെജന്റ്സിന് തകർപ്പൻ ജയം. 14 റൺസിനാണ് ഇന്ത്യയുടെ വിജയം. ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ 181 റൺസാണ് അടിച്ചെടുത്തത്. തുടക്കത്തില്‍ പതറിയെങ്കിലും യൂസഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു ബാറ്റിങ് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 41 പന്തില്‍ 60 റൺസാണ് യുവരാജ് നേടിയത്. നാലു ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു യുവരാജിന്റെ ഇന്നിങ്ങ്സ്. പുറത്താകാതെ നിന്ന് യൂസുഫ് പത്താന്‍ 36 പന്തില്‍ 62 റൺസും നേടി. അഞ്ചു സിക്‌സും നാലു ഫോറും അടങ്ങുന്നതായിരുന്നു യൂസഫിന്റെ ഇന്നിങ്ങ്സ്. 23 പന്തില്‍ 30 റൺസ് എടുത്ത സച്ചിന്‍ ഇന്നും തന്റെ മികച്ച ഫോം തുടര്‍ന്നു. അർദ്ധസെഞ്ച്വറിക്കു പുറമെ രണ്ടു വിക്കറ്റും വീഴ്ത്തിയ യൂസഫ് പത്താൻ വിജയശിൽപിയായി.
advertisement

സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെ തകർത്താണ് സച്ചിനും സംഘവും ഫൈനലിൽ എത്തിയതെങ്കിൽ ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെ തുരത്തിയാണ് ലങ്കയുടെ ഫൈനല്‍ പ്രവേശനം. ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഇന്ത്യ സെമിയിലേക്കു കുതിച്ചത്.

You May Also Like- India Vs England T20| രോഹിത്- കോഹ്ലി ഓപ്പണിങ്ങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ

ഫൈനലിൽ മറുപടി ബാറ്റിങ്ങിനറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പൺർമാരായ ദിൽഷനും ജയസൂര്യയും നല്ല തുടക്കം നൽകിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇന്ത്യ മത്സരം വരുതിയിലാക്കി. ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാനേ കഴിഞ്ഞുള്ളു. ജയസൂര്യ 35 പന്തിൽ നിന്നും 43 റൺസുമായി ഉജ്ജ്വല പ്രകടനം നടത്തി. പത്താൻ സഹോദരന്മാരുടെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ഹെറാത്, ജയസൂര്യ, മഹറൂഫ്, വീരരാത്നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

advertisement

ആറു മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ മാത്രമേ ഇന്ത്യക്കു തോല്‍വി നേരിട്ടിട്ടുള്ളൂ. സച്ചിന്‍-വീരേന്ദര്‍ സെവാഗ് സൂപ്പര്‍ ഓപ്പണിങ് കോമ്പിനേഷന്‍ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. രണ്ടു പേരും കൂടി 407 റണ്‍സാണ് ഈ സീരിസിൽ ടീമിനു വേണ്ടി സംഭാവന ചെയ്തത്. യുവരാജ് സിങിന്റെ മിന്നുന്ന പ്രകടനവും ഇന്ത്യക്കു കരുത്തായി. സിക്‌സറടിയില്‍ തന്റെ പഴയ മിടുക്ക് ഇപ്പോഴും നഷ്ടമായിട്ടില്ലെന്ന് യുവി പരമ്പരയില്‍ തെളിയിച്ചു. തുടർച്ചയായി നാലും മൂന്നും സിക്‌സറുകള്‍ അടുത്തടുത്ത മല്‍സരങ്ങളില്‍ അദ്ദേഹം നേടിയിരുന്നു.

Also Read- India Vs England T20I | ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ കൊമ്പു കോർത്ത് ബട്ട്‌ലറും കോഹ്ലിയും

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടത്തില്‍ നേരത്തേ ഇന്ത്യയും ശ്രീലങ്കയും കൊമ്പു കോര്‍ത്തപ്പോള്‍ വിജയം ഇന്ത്യക്കായിരുന്നു. ടൂര്‍ണമെന്റില്‍ ലങ്കയുടെ ഏക തോല്‍വിയും ഇതു തന്നെയാണ്. അഞ്ചു വിക്കറ്റിനായിരുന്നു അന്നു ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിന് 138 റണ്‍സായിരുന്നു നേടിയത്. മറുപടിയില്‍ അഞ്ചു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം മറികടന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Road Safety World Series Cricket | വീണ്ടും യുവരാജിന്‍റെ വെടിക്കെട്ട്; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ജേതാക്കൾ
Open in App
Home
Video
Impact Shorts
Web Stories