India Vs England T20| രോഹിത്- കോഹ്ലി ഓപ്പണിങ്ങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ

Last Updated:

അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ മാൻ ഓഫ് ദി സീരീസ് അവാർഡ് നേടിയവരിൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്

അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ രോഹിത് ശർമ, വിരാട് കോഹ്‌ലി ഓപ്പണിംഗ് കോമ്പിനേഷനിൽ ഇന്ത്യ നിലനിൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. ഇന്നലെ നടന്ന ടി20 മത്സരത്തിലാണ് കോഹ്ലിയും രോഹിത്തും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് 96 റൺസ് നേടി അതോടൊപ്പം മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിനു തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി.
ഇന്ത്യയുടെ പ്രകടനം കണ്ട് രോഹിത് ശർമ്മ - വിരാട് കോഹ്ലി കൂട്ടുകെട്ടിനെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായ സച്ചിൻ-സെവാഗ് കൂട്ടുകെട്ടുമായി താരതമ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും രംഗത്തെത്തി. "തീർച്ചയായും അവർ വീരേന്ദർ സെവാഗിനെയും സച്ചിൻ ടെണ്ടുൽക്കറെയും പോലെയാണ്, അവരുടെ കൂട്ടുകെട്ടിൽ ആദ്യ ബോൾ മുതൽ വീരേന്ദർ സെവാഗ് ആക്രമിച്ചു കളിച്ചുതുടങ്ങും, കാരണം മറുഭാഗത്ത് സച്ചിൻ ടെണ്ടുൽക്കറുണ്ടെന്ന് അദ്ദേഹത്തിനറിയാം. കൂടാതെ സച്ചിനും മികച്ച സ്ട്രൈക്ക് റേറ്റോടെയാണ് ബാറ്റ് ചെയ്തിരുന്നത്. കാരണം ഓഫ് സൈഡ്, ഓൺ സെഡ്, ഫ്രണ്ട് ഫൂട്ട്, ബാക്ക് ഫൂട്ട്, തുടങ്ങി റൺസ് കണ്ടത്താൻ ഒരുപാട് ഓപ്ഷനുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതാണ് ഇപ്പോൾ വിരാട് കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി ചെയ്യുന്നതും " മൈക്കൽ വോൺ പറഞ്ഞു.
advertisement
"രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ക്രീസിലുണ്ടെങ്കിൽ എതിർ ടീമുകൾ ഭയപ്പെടും. കാരണം അവരുടെ ബാറ്റിങ് ശൈലി തന്നെ. ബാറ്റിങ് അവർ എളുപ്പമായി തോന്നിക്കും. ഷോർട്ട് ബോളുകൾ നിങ്ങൾക്ക് എറിയാൻ സാധിക്കില്ല. ആദ്യ മത്സരങ്ങളിൽ ഷോർട്ട് ബോളുകളിലൂടെ ആർച്ചറും വുഡും ഇന്ത്യൻ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഇത്തരം പിച്ചുകളിൽ കോഹ്ലിയെയും രോഹിത് ശർമ്മയെയും അത്തരം പന്തുകൾ ബുദ്ധിമുട്ടിക്കില്ല. " മൈക്കൽ വോൺ
കൂട്ടിച്ചേർത്തു.
advertisement
പരമ്പരയിലെ ടോപ്സ്കോറർ ആയ കോഹ്ലിയാണ് മാൻ ഓഫ് ദ സീരീസ്. അദ്ദേഹത്തിന്റെ കരിയറിൽ ലഭിക്കുന്ന പത്തൊമ്പതാം മാൻ ഓഫ് ദ സീരീസ് പുരസ്കാരം ആയിരുന്നു ഇത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ മാൻ ഓഫ് ദി സീരീസ് അവാർഡ് നേടിയവരിൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 20 തവണയാണ് സച്ചിൻ പരമ്പരയിലെ താരമായത്. ഒരു തവണ കൂടി കോഹ്ലി പരമ്പരയിലെ താരമായാൽ സച്ചിനൊപ്പമെത്താം. കരിയറിൽ ഇനിയും സമയം ഏറെയുള്ളതിനാൽ കോഹ്ലി സച്ചിന്റെ റെക്കോഡിനെ മറികടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
advertisement
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിലെ മുൻനിരക്കാരനായ മുൻ ദക്ഷിണാഫ്രിക്കൻ സ്റ്റാർ ഓൾറൗണ്ടർ ജാക്സ് കാലീസാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. അദ്ദേഹം 15 തവണയാണ് പരമ്പരയിൽ താരമായിട്ടുള്ളത്. പേസ് ഓൾറൗണ്ടറായ കാലീസ് ഐപിഎല്ലിലടക്കം കളിച്ച് പ്രതിഭ തെളിയിച്ച തരമാണ്. ടി20 ഫോർമാറ്റിൽ കൂടുതൽ മാൻ ഓഫ് ദി സീരിസ് പുരസ്കാരം ലഭിച്ചതും കോഹ്ലിക്കാണ്. ഏഴ് മാൻ ഓഫ് ദി സീരിസ് പുരസ്കാരമാണ് ഇംഗ്ലണ്ട് പരമ്പരയിലേത് ഉൾപ്പെടെ കോഹ്ലിക്ക് ലഭിച്ചത്. 4 വീതം ഈ നേട്ടം കരസ്ഥമാക്കികൊണ്ട് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസാമും മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസുമാണ് രണ്ടാം സ്ഥാനത്ത്.
advertisement
News summary: Former captain Sunil Gavaskar said he would like to see India persist with the opening combination of Rohit Sharma and Virat Kohli in T20 Internationals
മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs England T20| രോഹിത്- കോഹ്ലി ഓപ്പണിങ്ങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖർ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement