182 റൺസ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ ഇന്ത്യ ഒരു ഘട്ടത്തിൽ രണ്ടിന് 45 എന്ന നിലയിലായിരുന്നു. നായകൻ രോഹിത് ശർമ(നാല്), കെ.എൽ രാഹുൽ(17) എന്നിവർ തുടക്കത്തിലേ പുറത്തായി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ധവാനും പന്തും ചേർന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 78 പന്തിൽ 130 റൺസാണ് അടിച്ചെടുത്തത്. 62 പന്തിൽ പത്ത് ബൌണ്ടറികളും രണ്ട് സിക്സറും ഉൾപ്പടെയാണ് ധവാൻ 92 റൺസെടുത്തത്. 38 പന്ത് നേരിട്ട റിഷഭ് പന്ത് മൂന്ന് സിക്സറും അഞ്ച് ബൌണ്ടറികളും ഉൾപ്പടെയാണ് 58 റൺസെടുത്തത്. ലക്ഷ്യത്തിനരികിൽ പന്തും ധവാനും മടങ്ങിയെങ്കിലും ആശങ്കപ്പെടുത്താതെ മനിഷ് പാണ്ഡെയും ദിനേഷ് കാർത്തിക്കും ചേർന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
advertisement
സ്കോർ- വെസ്റ്റിൻഡീസ് 20 ഓവറിൽ നാലിന് 181 & ഇന്ത്യ ഓവറിൽ നാലിന് 182
ടോസ് നേടി ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്നിന് 181 റൺസ് അടിച്ചെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുത്ത നിക്കോളാസ് പുരാനാണ് വെസ്റ്റിൻഡീസിന് മാന്യമായ സ്കോർ നേടിക്കൊടുത്തത്. 25 പന്ത് നേരിട്ട പുരാൻ നാലുവീതം ബൌണ്ടറികളും സിക്സറുകളും പറത്തി പുറത്താകാതെ 53 റൺസെടുത്തു. 37 പന്തിൽ പുറത്താകാതെ 43 റൺസെടുത്ത ഡാരൻ ബ്രാവോയും വെസ്റ്റിൻഡീസിനായി തിളങ്ങി. ഇവർ രണ്ടുപേരും ചേർന്ന് നാലാം വിക്കറ്റിൽ 41 പന്തിൽ 87 റൺസ് അടിച്ചുകൂട്ടി. ഹോപ്പ് 24 റൺസും ഹെറ്റ്മെയർ 26 റൺസും നേടി.
വാക്കുകള്‍ വളച്ചൊടിച്ച് ടാര്‍ഗെറ്റ് ചെയ്യുന്നതാണ്; കോഹ്‌ലിക്ക് പിന്തുണയുമായി കൈഫ്
