നേരത്തെ ആറിന് 94 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടർന്ന വെസ്റ്റിൻഡീസ് 181 റൺസിന് പുറത്താക്കുകയായിരുന്നു. 53 റൺസെടുത്ത റോസ്റ്റൻ ചേസിനും 47 റൺസെടുത്ത കീമോ പോളിനും മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ അൽപമെങ്കിലും ചെറുത്തുനിൽക്കാനായുള്ളു. ഇന്ത്യയ്ക്കുവേണ്ടി അശ്വിൻ 37 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. മൊഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
advertisement
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ, പൃഥ്വി ഷാ(134), വിരാട് കോഹ്ലി(139), രവീന്ദ്ര ജഡേജ(പുറത്താകാതെ 100) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ ഒമ്പതിന് 649 എന്ന സ്കോറിന് ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 92 റൺസെടുത്ത റിഷഭ് പന്തും 86 റൺസെടുത്ത ചേതേശ്വർ പൂജാരയും ബാറ്റിങ്ങിൽ തിളങ്ങി. നാലു വിക്കറ്റെടുത്ത ദേവേന്ദ്ര ബിഷൂവാണ് വെസ്റ്റിൻഡീസ് ബൌളിങ്ങിൽ അൽപമെങ്കിലും ആശ്വാസകരമായ പ്രകടനം പുറത്തെടുത്തത്.