'ഒമ്പത് വര്‍ഷത്തെ കരിയറിലെ ആദ്യ സെഞ്ച്വറി'; അതിയായ സന്തോഷമെന്ന് ജഡേജ; വിന്‍ഡീസ് 555 റണ്‍സുകള്‍ക്ക് പിന്നില്‍
Last Updated:
രാജ്‌കോട്ട്: ഒമ്പത് വര്‍ഷത്തെ ഇന്റര്‍നാഷണല്‍ കരിയറിനിടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. നേരത്തെ 70, 80 റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ താന്‍ സെഞ്ച്വറിയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമെന്നും അങ്ങിനെ സെഞ്ച്വറി നഷ്ടമാകുന്നതാണ് പതിവെന്നും താരം പറഞ്ഞു.
രണ്ടാംദിവസത്തെ കളിയവസാനിച്ചതിനു പിന്നാലെ കമന്റേറ്റര്‍മാരോട് സംസാരിക്കുകായിരുന്നു ജഡേജ. 'നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ ഞാന്‍ 300 റണ്‍സ് നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്കത് ചെയ്യാന്‍ കഴിയുമെന്ന് അറിയാമായിരുന്നു. ഇംഗ്ലണ്ടിലേതും മികച്ചൊരു ഇന്നിങ്‌സ് ആയിരുന്നു. ആന്‍ഡേഴ്‌സണും ബ്രോഡും മികച്ച രീതിയില്‍ പന്തെറിഞ്ഞു. അവിടുത്തെ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമായിരുന്നു. അവിടെ ഫിഫ്റ്റി നേടുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.'
advertisement
'ഒരുവര്‍ഷത്തിനു ശേഷം പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിക്കറ്റുകള്‍ നേടിക്കൊണ്ടുള്ള മടങ്ങിവരവ് മികച്ചതാണ്. ഏകദിനത്തില്‍ വിക്കറ്റുകള്‍ നേടുക എന്നത് എല്ലായിപ്പോഴും നടക്കുന്ന കാര്യമല്ല. പക്ഷേ എനിക്ക് ഏഷ്യാ കപ്പില്‍ അതിന് കഴിഞ്ഞു.' ജഡേജ പറഞ്ഞു.
രണ്ടാംദിനം കളിയവാനിക്കുമ്പോള്‍ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇന്ത്യയുടെ 649 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിനു ആറു വിക്കറ്റുകള്‍ നഷ്ടമായി. 94 റണ്‍സെടുക്കുന്നതിനിടെയാണ് വിന്‍ഡീസിന്റെ മുന്‍നിര താരങ്ങള്‍ കൂടാരം കയറിയത്.
advertisement
ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 555 റണ്‍സുകള്‍ക്ക് പിന്നിട്ട് നില്‍ക്കുകയാണിപ്പോള്‍. ജഡേജയ്ക്ക് പുറമേ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലെ 24 ാം സെഞ്ച്വറിയും ഇന്ന് നേടിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഒമ്പത് വര്‍ഷത്തെ കരിയറിലെ ആദ്യ സെഞ്ച്വറി'; അതിയായ സന്തോഷമെന്ന് ജഡേജ; വിന്‍ഡീസ് 555 റണ്‍സുകള്‍ക്ക് പിന്നില്‍