TRENDING:

രോഹിത് തീ കൊളുത്തി, റായിഡു കത്തിക്കയറി; റണ്‍മല തീര്‍ത്ത് ഇന്ത്യ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. രോഹിത് ശര്‍മയും അമ്പാട്ടി റായിഡുവും സെഞ്ച്വറി നേടിയ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സാണ് ഇന്ത്യ അടിച്ച് കൂട്ടിയത്. പരമ്പരയിലാദ്യമായി നായകന്‍ വിരാട് കോഹ്‌ലി പെട്ടെന്ന് പുറത്തായ മത്സരത്തില്‍ മറ്റ് താരങ്ങള്‍ അവസരത്തിനൊത്ത് ഉയരുകയായിരുന്നു.
advertisement

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മത്സരത്തിലാദ്യമായി ഇന്ത്യക്ക് മികച്ച തുടക്കമാണ് മത്സരത്തില്‍ നല്‍കിയത്. ഓപ്പണിങ്ങ് സഖ്യം 71 റണ്‍സെടുത്താണ് പിരിഞ്ഞത്. 40 പന്തുകളില്‍ 38 റണ്‍സ് നേടിയ ധവാന്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ ഒരിക്കല്‍കൂടി സെഞ്ച്വറി പ്രകടനം പുറത്തെടുക്കുകയായിരുന്നു.

മാറ്റങ്ങളോടെ ഇന്ത്യ; ധവാൻ- രോഹിത്ത് കൂട്ടുകെട്ട് 50 കടന്നു

137 പന്തുകളില്‍ നിന്ന് 162 റണ്‍സാണ് രോഹിത് നേടിയത്. നാല് സിക്‌സും 20 ബൗണ്ടറിയും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്ങ്‌സ്. കോഹ്‌ലി 17 പന്തുകളില്‍ 16 റണ്‍സുമായി പുറത്തായെങ്കിലും പിന്നാലെയെത്തിയ അമ്പാട്ടി റായിഡു 81 പന്തുകളില്‍ നിന്ന് 100 റണ്‍സെടുക്കുകയായിരുന്നു. നാല് സിക്‌സും എട്ട് ബൗണ്ടറിയുമാണ് റായിഡു നേടിയത്.

advertisement

സീനിയര്‍ താരം എംഎസ് ധോണി 15 പന്തുകളില്‍ നിന്ന് 23 റണ്‍സുമായി പുറത്തായി. സീനിയര്‍ താരം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒത്തുചേര്‍ന്ന കേദാര്‍ ജാദവും 7 പന്തില്‍ 16 രവീന്ദ്ര ജഡേജയും 4 പന്തില്‍ 7 ഇന്ത്യയെ 350 കടത്തുകയായിരുന്നു.

കാര്യവട്ടം ഏകദിനം: വിദ്യാര്‍ത്ഥികള്‍ക്കായി 2000 ടിക്കറ്റുകൂടി; ചെയ്യേണ്ടത് ഇത്രമാത്രം

വിന്‍ഡീസിനായ് കെമര്‍ റോച്ച് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നഴ്‌സും കീമോ പോളും ഓരോ വിക്കറ്റ് സ്വന്തമാക്കി. അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഞ്ച് ഓവറില്‍ 20 ന് മൂന്ന് എന്ന നിലയിലാണ് വിന്‍ഡീസ്. ഹേമരാജിനെയും പവലിനെയും മികച്ച ഫോം തുടരുന്ന ഷായി ഹോപ്പിനെയുമാണ് കരീബിയന്‍ പടയ്ക്ക് നഷ്ടമായത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
രോഹിത് തീ കൊളുത്തി, റായിഡു കത്തിക്കയറി; റണ്‍മല തീര്‍ത്ത് ഇന്ത്യ